Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരോഹിത്‌ ശിവസേന സ്ഥാനാര്‍ത്ഥിയായേക്കും

മുംബൈ: മാലേഗാവ്‌ സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായ ലഫ്‌റ്റനന്റ്‌ കേണല്‍ ശ്രീകാന്ത്‌ പുരോഹിതിനെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശിവസേന ആലോചിയ്‌ക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഇത്‌ സംബന്ധിച്ച്‌ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇത്തരമൊരു വാഗ്‌ദാനം പുരോഹിതന്‌ മുന്നില്‍ വന്നാല്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നാണ്‌ ശിവസേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിയ്‌ക്കുന്നത്‌.

പുരോഹിതിന്‌ അവസരം നല്‌കിയായല്‍ ഇടക്കാലത്ത്‌ മങ്ങിപ്പോയ ഹിന്ദുത്വ അജണ്ടയെ വീണ്ടും സജീവമാക്കാമെന്നാണ്‌ ശിവസേന കരുതുന്നത്‌. ഇത്‌ കൂടാതെ ബിജെപിയെക്കാള്‍ കൂടുതല്‍ ഹിന്ദുത്വവാദം മുറുകെപ്പിടിയ്‌ക്കുന്നവരാണെന്ന പ്രതിച്ഛായയും തങ്ങള്‍ക്ക്‌ ലഭിയ്‌ക്കുമെന്നാണ്‌ ശിവസേന കണക്കുകൂട്ടല്‍.

മാലേഗവ്‌ സ്‌ഫോടനത്തില്‍ ഭീകരവിരുദ്ധ സേന അറസ്‌റ്റു ചെയ്‌ത പുരോഹിതിന്‌ പാര്‍ട്ടി പത്രമായ സാമ്‌നയിലൂടെ ശിവസേന പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇത്‌ കൂടാതെ പുരോഹതിനെ കോടതിയിലെത്തിച്ച അവസരങ്ങളില്‍ ശിവസേനാ പ്രവര്‍ത്തകര്‍ അനുകൂല മുദ്രാവാക്യങ്ങളുമായി രംഗത്തുണ്ടായിരുന്നു. പ്രഗ്യയെ പീഡിപ്പിയ്‌ക്കുന്നത്‌ തടയണമെന്ന്‌ അദ്വാനി ആവശ്യപ്പെട്ടെങ്കിലും മാലേഗാവ്‌ പ്രതികള്‍ക്ക്‌ പരസ്യമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ബിജെപി രംഗത്തെത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+