ബിഎംഎസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു. വാടാനപ്പള്ളി സ്വദേശി വിജിത്താണ് മരിച്ചത്.
ശനിയാഴ്‌ച അര്‍ദ്ധരാത്രി കുത്തേറ് അവശനിലയില്‍ വഴിയില്‍ കിടന്ന ഇയാളെ ശബരിമല തീര്‍ത്ഥാടകരാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിയ്‌ക്കുകയായിരുന്നു.
വിജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി മേഖലയില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണമാണ്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമാണോയെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications