മുഖ്യമന്ത്രിയുടെ വസതിയ്‌ക്ക് ബോംബ് ഭീഷണി: 2 പേര്‍ പിടിയില്‍
മലപ്പുറം: മുഖ്യമന്ത്രിയുടെ വസതിയുടെ നേര്‍ക്ക് ഫോണില്‍ ബോംബ് ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേരെ പിടികൂടി.
കോട്ടയ്‌ക്കല്‍ കരിമ്പന സ്വദേശിയും പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ നിസാമിനെയും അയല്‍വാസി സജീവനെയുമാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്.
ഇവരെ ചോദ്യം ചെയ്‌തു കൊണ്ടിരിയ്‌ക്കുകയാണ്. ശനിയാഴ്‌ച വൈകിട്ട് കോഴിക്കോട് പോലീസ് കണ്‍ട്രോണ്‍ റൂമിലേക്കാണ് ഒരു മൊബൈല്‍ ഫോണില്‍ നിന്നും ഭീഷണി വന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഞായറാഴ്‌ച രാവിലെ ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി.
തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും മുഖ്യമന്ത്രിയുടെ വസതിയില്‍ അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications