ബിഷപ് ഹൗസില്‍ പരിശോധന
കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലകേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ സംഘം കോട്ടയം ബിഷപ്പ് ഹൗസില്‍ പരിശോധന നടത്തി.
കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് എം കോട്ടൂരിന്റെ മുറിയും അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കത്തുകള്‍, ഡയറികള്‍, സിഡികള്‍ തുടങ്ങിയ സംഘം കണ്ടെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ കിട്ടിയതായാണ് സിബിഐ സംഘം നല്‌കുന്ന സൂചന. ഇതിനിടെ കോട്ടയം അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂ മൂലക്കാട്ടിനെ സിബിഐ സംഘം തിങ്കളാഴ്‌ച ചോദ്യം ചെയ്യും.
ബിഷപ്പിനോട് തിങ്കളാഴ്‌ച കൊച്ചിയിലെ സിബിഐ ആസ്ഥാനത്തെത്താന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ട്. അഭയ കൊല്ലപ്പെടുന്ന സമയത്ത് ബിഷപ്പ് പദവി വഹിച്ചിരുന്ന കുര്യക്കോസ് കുന്നശേരിയെ ശനിയാഴ്‌ച ചോദ്യം ചെയ്‌തിരുന്നു. കേരളത്തില്‍ ഇതാദ്യമായണ് ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ബിഷപ്പുമാരെ ചോദ്യം ചെയ്യുന്നത്.
അഭയ കൊല്ലപ്പെടുന്ന സമയത്ത് പയസ് ടെന്‍ത് കോണ്‍വെന്റില്‍ ഉണ്ടായിരുന്ന ജോലിക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications