അവധിയാഘോഷിക്കാന്‍ ഗൂഗിളിനും പണമില്ല
സാന്‍ഫ്രാന്‍സിസ്‌കോ: സിലിക്കണ്‍ വാലിയിലെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് മേല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴല്‍.
ജീവനക്കാരുടെ അവധിയാഘോഷത്തിന് പണം വാരിയെറിയുന്ന ഗൂഗിള്‍ ഇത്തവണ മുണ്ടുമുറുക്കിയുടത്ത് ആഘോഷങ്ങള്‍ ചുരുക്കാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്‌മസ് ആഘോഷങ്ങളോടനുബന്ധിച്ച് കാലിഫോര്‍ണിയയില്‍ മൗണ്ടന്‍ വ്യൂവിലെ ആസ്ഥാനത്തിനടുത്തുള്ള ഫോര്‍ലൈന്‍ ആംഫി തിയറ്ററില്‍ 10,000ത്തോളം പേര്‍ പങ്കെടുത്ത വമ്പന്‍ പാര്‍ട്ടിയാണ് ഗൂഗിള്‍ സംഘടപ്പിച്ചിരുന്നത്. പാര്‍ട്ടിയില്‍ ഒപ്പം ചേരാന്‍ പങ്കാളികളെ തേടി വെബ്‌സൈറ്റായ ക്രെയ്‌ഗ് ലിസ്റ്റില്‍ പലരും പരസ്യമിട്ടത് പോലും വാര്‍ത്തയായി മാറിയിരുന്നു.
നേരം പുലരും വരെ നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കിടെ വെര്‍ച്വല്‍ റിയാലിറ്റി വീഡിയോ ഗെയിമുകളും കരോക്കെ മ്യൂസിക്കും, സുഷി ബുഫെയുമൊക്കെയായി ജീവനക്കാര്‍ ഉല്ലസിച്ചിരുന്നു.
എന്നാല്‍ ഈ വര്‍ഷം ആഘോഷങ്ങള്‍ ചുരുങ്ങിയ ചെലവില്‍ നടത്താനുള്ള ശ്രമത്തിലാണ് കമ്പനി. സന്നദ്ധ പ്രവര്‍ത്തനവും അത്താഴ സല്‌ക്കാരവും സാന്‍ഫ്രാന്‍സിസ്‌കോ മ്യൂസിയം സന്ദര്‍ശനവുമാണ് ഇത്തവണത്തെ പ്രധാന ഇനങ്ങള്‍.
കാര്യമായ ആഘോഷങ്ങളില്ലാത്തത് കൊണ്ടു തന്നെ ഇണകളെ തേടി ആരും പരസ്യവും കൊടുത്തിട്ടില്ല. ഗൂഗിളില്‍ മാത്രമല്ല പണമൊഴുക്കി ക്രിസ്‌മസ് ആഘോഷിച്ചിരുന്ന എച്ച്‌പി, യാഹൂ, സണ്‍ മൈക്രോ സിസ്‌റ്റം എന്നിവയിലും സമാനമായ സ്ഥിതി തന്നെയാണുള്ളത്.












Click it and Unblock the Notifications