ചോദ്യപേപ്പര്‍ മോഷ്ടിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കൊഹിമ: നാഗാലാന്‍ഡില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും പരീക്ഷാ ചോദ്യപേപ്പര്‍ കവര്‍ന്ന മൂന്ന് പെണ്‍കുട്ടികളടക്കം ഏഴ് വിദ്യാര്‍ത്ഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
രണ്ട് സ്വകാര്യ സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുള്ളത്.
വെള്ളിയാഴ്‌ച രാവിലെ സ്‌കൂളിലെത്തിയ പ്രിന്‍സിപ്പല്‍ എട്ട്, ഒമ്പത് ക്ലാസുകളിലെ ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തകര്‍ത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്.
ഇവരില്‍ നിന്നും ചോദ്യപേപ്പര്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വ്യാഴാഴ്‌ച അര്‍ദ്ധരാത്രി സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ കടന്ന വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്.












Click it and Unblock the Notifications