പൈലറ്റിന്റെ ഭാര്യയെ ആശുപത്രിയില്‍ പീഡിപ്പിച്ചു
പഞ്ച്‌കുല(പഞ്ചാബ്): പൈലറ്റിന്റെ ഭാര്യയെ സൈനിക ആശുപത്രിയില്‍ മാനഭംഗപ്പെടുത്തുകയും ആ രംഗം കാമറയില്‍ പകര്‍ത്തുകയും ചെയ്‌തതായി ആരോപണം. പഞ്ചാബിലെ പഞ്ചകുലയിലെ ഒരു പൈലറ്റിന്റെ ഭാര്യയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുകയായിരുന്ന ഇവരെ ആശുപത്രിയിലെ മൂന്ന് അറ്റന്റര്‍മാര്‍ ചേര്‍ന്നാണത്രേ പീഡിപ്പിച്ചത്. മൂന്നു പേരില്‍ രണ്ടുപേര്‍ പീഡിപ്പിക്കുകയും മൂന്നാമത്തെയാള്‍ ഈ രംഗങ്ങള്‍ വീഡിയോ കാമറയില്‍ പകര്‍ത്തുകയുമായിരുന്നുവത്രേ.
വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌ത്രീയുടെ പരാതിപ്രകാരം അറ്റന്റര്‍മാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സ്‌ത്രീയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയതിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്‌ച വൈകീട്ട് ലഭിക്കുമെന്നാണ് സൂചന. അതിന് ശേഷം പൊലീസ് തുടര്‍നടപടി സ്വീകരിക്കും.












Click it and Unblock the Notifications