Get Updates
Get notified of breaking news, exclusive insights, and must-see stories!

റിമാന്‍ഡ്‌ : കൂടുതല്‍ വിശദീകരണം നല്‌കണം

കൊച്ചി: അഭയക്കേസില്‍ പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിടുന്നതിന്‌ മതിയായ തെളിവുകള്‍ ഹാജരാക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ റിമാന്‍ഡ്‌ നടപടികള്‍ നിയമപരമായി നിലനില്‌ക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നവംബര്‍ 26ന്‌ സമര്‍പ്പിയ്‌ക്കണമെന്നാണ്‌ സിബിഐയോട്‌ ജസ്‌റ്റിസ്‌ ആര്‍. ബസന്ത്‌ വാക്കാല്‍ നിര്‍ദ്ദേശം നല്‌കിയിരിക്കുന്നത്‌.

പ്രതികളെ റിമാന്‍ഡിലയച്ച സിജെഎം കോടതിയുടെ നടപടിയ്‌ക്ക്‌ നിയമപരമായ നിലനില്‌പുണ്ടോയെന്ന ആശങ്കയാണ്‌ കോടതി മുന്നോട്ട്‌ വെച്ചത്‌. സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ്‌ നോട്ടിലോ അപേക്ഷയിലോ മതിയായ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല.

കേസിന്റെ എല്ലാക്കാര്യങ്ങളും സിബിഐയ്‌ക്ക്‌ കോടതിയില്‍ വെളിപ്പെടുത്താന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ മുദ്ര വെച്ച കവറിലെങ്കിലും വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിയ്‌ക്കാമായിരുന്നു.

ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ വിശദമായ സത്യവാങ്‌മൂലം നല്‌കാനാണ്‌ കോടതിയുടെ നിര്‍ദ്ദേശം. ഈ സത്യവാങ്‌മൂലം പരിശോധിച്ചതിന്‌ ശേഷമായിരിക്കും റിമാന്‍ഡ്‌ നടപടി നില്‌നില്‌ക്കുമോയെന്ന കാര്യം കോടതി പരിശോധിയ്‌ക്കുക.

12:05 PM

പ്രതികള്‍ക്ക്‌ കൊലയില്‍ പങ്കുണ്ട്‌

കൊച്ചി: അഭയ കൊലക്കേസില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക്‌ കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

സിബിഐ കസ്‌റ്റഡിയില്‍ വിട്ട സിജെഎം കോടതിയുടെ ഉത്തരവിനെതിരെ രണ്ടാം പ്രതി ഫാദര്‍ ജോസ്‌ പൂതൃക്കയില്‍ നല്‌കിയ ഹര്‍ജിക്കെതിരെ സിബിഐ നല്‌കിയ സത്യവാങ്‌മൂലത്തിലാണ്‌ ഈ വിവരങ്ങളുള്ളത്‌.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ്‌ പ്രതികളെ കസ്റ്റഡിയിലെടുത്തത്‌. പ്രതികള്‍ക്ക്‌ അറസ്റ്റ്‌ മെമ്മോ നല്‌കിയിരുന്നു. ഇവര്‍ക്ക്‌ വൈദ്യ സഹായം നല്‌കിയിരുന്നതായും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

സത്യവാങ്‌മൂലത്തില്‍ ഏത്‌ സാഹചര്യത്തിലാണ്‌ പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന്‌ സിബിഐ കൃത്യമായി വിശദീകരിയ്‌ക്കുന്നുണ്ട്‌.

അഭയകേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ രണ്ട്‌ കേസുകളാണ്‌ ഹൈക്കോടതിയിലും സിജെഎം മജിസ്‌ട്രേറ്റ്‌ കോടതിയിലുമായി തിങ്കളാഴ്‌ച പരിഗണിയ്‌ക്കുന്നത്‌.

11:35 AM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+