അഭയ: ആര്‍ച്ച് ബിഷപ് മാത്യു മൂലക്കാട്ടിനെ ചോദ്യം ചെയ്തു
കൊച്ചി: സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട് കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാത്യു മൂലക്കാട്ടിനെ സിബിഐ സംഘം ചോദ്യം ചെയ്തു. കൊച്ചി സിബിഐ ഓഫീസിലേയ്‌ക്ക് വിളിച്ചുവരുത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്‌തത്.
ഡിവൈഎസ്‌പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്‌തത്. കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സിബിഐ ഐജി കന്തസ്വാമിയും കൊച്ചി ഓഫീസിലുണ്ട്.
അഭയ കേസന്വേഷണം അട്ടിമറിയ്‌ക്കാന്‍ സഭ ഇടപെട്ടുവെന്ന ആരോപണം അന്വേഷിക്കണമെന്ന് ഞായറാഴ്‌ച പള്ളിയില്‍ വായിച്ച ഇടയലേഖനത്തില്‍ മാത്യു മൂലക്കാട്ട് ആവശ്യപ്പെട്ടിരുന്നു.
അഭയ മരിക്കുമ്പോള്‍ അതിരൂപതാ അധ്യക്ഷനായിരുന്ന ബിഷപ്പ് കുര്യാക്കോസ് കുന്നശേരിയില്‍ നിന്നും സിബിഐ സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൂലക്കാട്ടില്‍ നിന്നും മൊഴിയെടുത്തത്.












Click it and Unblock the Notifications