നിയമസഭാ സമ്മേളനത്തിന് തുടക്കമായി
തിരുവനന്തപുരം: പത്താം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായി. കഴിഞ്ഞ സമ്മേളനം അംഗീകരിച്ച 21 ഭേദഗതി ബില്ലുകള്‍ നിയമങ്ങളായി അംഗീകരിയ്‌ക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. പത്ത് ദിവസം ഇതിനായി നീക്കി വെച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ എശുന്നില്ലെങ്കിലും നിയമസഭയ്‌ക്കുള്ളില്‍ സര്‍ക്കാരിനെ ശക്തമായി അക്രമിയ്‌ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
വിലക്കയറ്റം, കേന്ദ്രപദ്ധതികളുടെ നടത്തിപ്പിലുള്ള വീഴ്‌ചകള്‍, പോലീസിന്റെ രാഷ്ട്രീയവത്‌ക്കരണം, തീവ്രവാദം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ പക്കലുള്ള ആയുധങ്ങളാണ്.
എണ്ണ വില കുറയ്‌ക്കാത്തതും കേരളത്തിന് അരി നിഷേധിയ്‌ക്കുന്ന കേന്ദ്രത്തിന്റെ നിലപാടുകളും ചൂണ്ടിക്കാട്ടിയായിരിക്കും ഭരണപക്ഷം പ്രതിപക്ഷത്തെ പ്രതിരോധിയ്‌ക്കുക. ഡിസംബര്‍ 11നാണ് സമ്മേളനം അവസാനിയ്‌ക്കുന്നത്.
സമ്മേളനം നടക്കുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്തു വരുന്നത് സഭയില്‍ പ്രതിഫലിയ്‌ക്കുമെന്ന കാര്യമുറപ്പാണ്.
തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികള്‍ നേരിട്ടാല്‍ ഭരണപക്ഷത്തിന് ലഭിയ്‌ക്കുന്ന പിടിവള്ളിയായി അത് മാറും.












Click it and Unblock the Notifications