കോട്ടൂരിനെ കാണാന്‍ അനുവദിച്ചില്ല
കൊച്ചി: അഭയക്കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് എം കോട്ടൂരിനെ നേരില്‍ കാണാന്‍ അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
നിയമനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കാണാന്‍ അനുവദിയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോട്ടൂരിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതിയില്‍ ഹര്‍ജി നല്‌കിയിരുന്നത്.
ജാമ്യാപേക്ഷയില്‍ കേസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ നല്‌കിയിരുന്നു. ഇതില്‍ കൂടുതല്‍ എന്ത് വിവരമാണ് പ്രതിയില്‍ നിന്ന് അറിയാനുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്.
ഇതേ ആവശ്യമുന്നയിച്ച് രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിന്റെ അഭിഭാഷകന്‍ നല്‌കിയ ഹര്‍ജിയില്‍ കോടതി ചൊവ്വാഴ്‌ച തീര്‍പ്പുകല്‌പിയ്‌ക്കും.
തന്റെ കക്ഷിയ്‌ക്ക പ്രാര്‍ത്ഥിയ്‌ക്കാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യം കൂടി അപേക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതേക്കുറിച്ച് സിബിഐയുടെ പ്രതികരണം അറിയുന്നതിനാണ് ഹര്‍ജി പരിഗണിയ്‌ക്കുന്നത് ചൊവ്വാഴ്‌ചത്തേക്ക് മാറ്റിവെച്ചത്.












Click it and Unblock the Notifications