സ്‌മാര്‍ട്ട് സിറ്റി നിര്‍മ്മാണം ഉടന്‍ തുടങ്ങും
തിരുവനന്തപുരം: സ്‌മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിയ്‌ക്കുമെന്ന് ടീകോം അധികൃതര്‍ അറിയിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തര വേളയില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയ്‌ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തടസ്സവുമില്ല. വയനാട് ജില്ലയില്‍ സ്ഥലം ലഭ്യമാകുന്ന മുറയ്‌ക്ക് ഐടി പാര്‍ക്ക് തുടങ്ങുന്ന കാര്യം പരിഗണിയ്‌ക്കും.
ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിമുള്ള സൗകര്യങ്ങള്‍ പുതിയ സ്ഥാപനത്തിലും ലഭ്യമാക്കും. സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ ഐടി മേഖലയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications