പുരുഷന്മാര്‍ക്കും ബ്രാ!!

പറയുക മാത്രമല്ല ഓണ്‍ലൈനിലൂടെ അടിവസ്‌ത്ര വ്യാപാരം നടത്തുന്ന ഈ കമ്പനി പുരുഷന്മാര്‍ക്കായുള്ള ബ്രാകളുടെ വില്‍പനയും ആരംഭിച്ചുകഴിഞ്ഞു. ജപ്പാനിലെ ഒരു വെബ് ഷോപ്പിങ് മാളില്‍ രണ്ടാഴ്‌ച മുമ്പ് നടന്ന ഒരു വമ്പന്‍ ചടങ്ങിലാണ് ഈ പുരുഷ ബ്രാ പുറത്തിറക്കിയത്.
അന്നുമുതല്‍ ഇന്നുവരെ 300ലേറെ മെന്‍സ് ബ്രാ വിറ്റുകഴിഞ്ഞുവെന്നാണ് കണക്ക്. ബ്രായൊന്നിന് 2,800 യെന്‍ (1,468.05 രൂപ)യാണ് കമ്പനി ഈടാക്കുന്നത്. ഈ ബ്രാ ഉപയോഗിക്കുന്നത് വളരെ നല്ല അനുഭവമാണെന്നാണ് ബ്രായ്‌ക്ക് മോഡലായ മാസായുകി ത്സുഷിയ പറയുന്നത്.
ബ്രാ പുറത്തിറക്കുമ്പോള്‍ അതെത്രമാത്രം സ്വീകരിക്കപ്പെടുമെന്നതിനെക്കുറിച്ച് ആകുലതയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടക്കുന്ന വില്‍പന യഥാര്‍ത്ഥത്തില്‍ തന്നെ അതിശയിപ്പിക്കുകയാണെന്ന് വിഷ്‌റൂം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അകികോ ഒകുനോമിയ പറയുന്നു.
എത്രയോ കാലമായി തങ്ങള്‍ ഇത്തരത്തിലൊന്നിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നാണ് ബ്രാ വാങ്ങിയ പുരുഷന്മാരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ ഫീഡ്‌ബാക്. ഇനിയും കൂടുതല്‍ പുരുഷന്മാര്‍ ഈ ബ്രായില്‍ ആകൃഷ്ടരാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. തങ്ങള്‍ക്കുള്ളിലെ സ്‌ത്രീയെ കണ്ടെത്താന്‍ അവര്‍ കാണിയ്‌ക്കുന്ന ആവേശം ശരിയ്‌ക്കും അത്ഭുതകരമാണ്- അവര്‍ പറഞ്ഞു.
കറുപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങളില്‍ മാത്രമേ ഇപ്പോള്‍ ഇവ ലഭ്യമാകുന്നുള്ളു. വില അധികമായതിനാല്‍ത്തന്നെ എല്ലാ പുരുഷന്മാര്‍ക്കും ഇത് സ്വന്തമാക്കുകയും ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ജപ്പാനിലെ മുന്‍നിര സോഷ്യല്‍ നെറ്റ് വര്‍ക് വെബ് സൈറ്റിലെ ഏറ്റവും ചൂടേറിയ ചര്‍ച്ച ഈ മെന്‍സ് ബ്രായെക്കുറിച്ചാണത്രേ.












Click it and Unblock the Notifications