പൊണ്ണത്തടിക്കാര്‍ക്ക് വിമാനത്തില്‍ രണ്ട് സീറ്റ്
ഒട്ടാവ: ഒറ്റ സീറ്റില്‍ ഇടംപോരാതെ വിമാനത്തിനുള്ളില്‍ പ്രശ്‌നം നേരിടുന്ന പൊണ്ണത്തടിയന്മാര്‍ക്ക് ആശ്വാസമായി കോടതി വിധി. പൊണ്ണത്തടിയുള്ളവര്‍ക്ക് വിമാനത്തില്‍ രണ്ട് സീറ്റ് അനുവദിക്കണമെന്ന് കാനഡ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു.
രണ്ട് സീറ്റിന് ഒരു സീറ്റിന്റെ വില മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. കാനഡയിലെ ആഭ്യന്തര വിമാനസര്‍വ്വീസുകളിലാണ് പൊണ്ണത്തടിയുള്ളവര്‍ക്ക് ഈ സൗകര്യം ലഭ്യമാവുക.
പൊണ്ണത്തടിയുള്ളവരെ വികലാംഗരായി കണക്കാക്കി ഒരു സീറ്റിന്റെ ചെലവില്‍ രണ്ട് സീറ്റുകള്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ആദ്യം ഉത്തരവിട്ടിരുന്നു.ഈ വിധിയ്‌ക്കെതിരെ കാനഡയിലെ എയര്‍ലൈന്‍ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതി ഹൈക്കോടതി ഉത്തരവ് അംഗീകരിച്ചിരിക്കുന്നത്.
എയര്‍ കാനഡ, കാനഡ ജെറ്റ്, വെസ്‌റ്റ് ജെറ്റ് തുടങ്ങിയ എയര്‍ലൈന്‍ കമ്പനികളാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. ഒരാള്‍ക്ക് ഒരു സീറ്റ് എന്ന രീതി നിലനിര്‍ത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.












Click it and Unblock the Notifications