Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി കമ്പനികള്‍ തൊഴില്‍ സമയം വര്‍ദ്ധിപ്പിയ്‌ക്കുന്നു

ബാംഗ്ലൂര്‍: സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിപ്പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ പുതുവഴികള്‍ തേടുന്നു. ജീവനക്കാരുടെ തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ച്‌ സ്ഥാപനത്തിന്റെ ഉത്‌പാദനക്ഷമത കൂട്ടാനാണ്‌ നീക്കം.

തൊഴിലാളിയുടെ ഉത്‌പാദന ക്ഷമത പരമാവധി ചൂഷണം ചെയ്യാനുള്ള തന്ത്രങ്ങള്‍ വിവിധ കമ്പനികള്‍ ആവിഷ്‌ക്കരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. ചില കമ്പനികള്‍ ജോലി സമയം വര്‍ദ്ധിപ്പിയ്‌ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ മറ്റു ചിലതില്‍ ജീവനക്കാരുടെ ഒഴിവ്‌ സമയവും ചായകുടി സമയവും വെട്ടിക്കുറച്ച്‌ പ്രതിദിന ഉത്‌പാദനക്ഷമത വര്‍ദ്ധിപ്പിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

പ്രമുഖ ഐടി കമ്പനിയായ ടിസിഎസ്‌ സമീപ കാലത്ത്‌ കമ്പനിയുടെ പ്രവൃത്തി സമയം ഒമ്പത്‌ മണിക്കൂറായി ദീര്‍ഘിപ്പിച്ചിരുന്നു.

ഇതിന്‌ പിന്നാലെ മറ്റൊരു പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ചറും ജോലി സമയം ഉയര്‍ത്തുന്ന കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. 2009 ജനുവരി ഒന്ന്‌ മുതല്‍ ജോലി സമയം എട്ടു മണിക്കൂറില്‍ നിന്ന്‌ ഒമ്പത്‌ മണിക്കൂറാക്കുമെന്നാണ്‌ കമ്പനി അറിയിച്ചിരിയ്‌ക്കുന്നത്‌.

വിപ്രോ ജീവനക്കാര്‍ ഒഴിവ്‌ സമയമടക്കം ഇപ്പോള്‍ തന്നെ ഒമ്പതര മണിക്കൂറോളം ഒരോ ദിവസവും കമ്പനിയില്‍ ചെലവഴിയ്‌ക്കുന്നുണ്ട്‌. ഇന്‍ഫിയില്‍ ഇത്‌ 9.15 മണിക്കൂറാണ്‌.

ഇരു കമ്പനികളും കര്‍ശനമായി ഈ സമയക്രമം പാലിയ്‌ക്കുന്നില്ലെങ്കിലും അടുത്തു തന്നെ ഇവിടങ്ങളിലും കാര്യങ്ങള്‍ കര്‍ശനമാക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

തൊഴില്‍ സമയം വര്‍ദ്ധിയ്‌ക്കുന്നതിലൂടെ ലഭിയ്‌ക്കുന്ന ഉത്‌പാദന ക്ഷമതയും വരുമാനവും സാമ്പത്തിക മാന്ദ്യം മൂലമുണ്ടാകുന്ന നഷ്ടം നികത്തുമെന്നാണ്‌ കമ്പനികളുടെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+