2വര്‍ഷത്തിനുള്ളില്‍ 225,000 തൊഴിലുകള്‍ നഷ്ടമാകും
ന്യൂയോര്‍ക്ക്: ഓഹരിവിപണിയിലുണ്ടായ പ്രതിസന്ധി കാരണം രണ്ട് വര്‍ഷത്തിനുള്ളില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ മാത്രം 225,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേയ്‌ക്കാമെന്ന് ന്യൂയോര്‍ക് സ്‌റ്റേറ്റ് കംണ്‍ട്രോളര്‍ തോമസ് ഡിനാപോളി.
ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രമായി 175,000 തൊഴിലുകളായിരിക്കും നഷ്ടപ്പെടുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2007 ഒക്ടോബര്‍ മുതല്‍ 2008 ഒക്ടോബര്‍ വരെയുള്ള കാലയളവിനെ പരിഗണിച്ചുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ടിലാണ് ഡിനാപോളി ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ സ്വകാര്യ മേഖലയില്‍ ഇതേപോലെ ഇനിയും ഏറെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ഡിനാപോളി പറഞ്ഞു.
ന്യൂയോര്‍ക്ക് സിറ്റിയിലെ സാമ്പത്തിക സേവന മേഖലയില്‍ മാത്രമായി 48000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേയ്‌ക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ 38,000 തൊഴിലുകളും നഷ്ടപ്പെടുന്നത് ഓഹരി നിക്ഷേപസ്ഥാപനങ്ങളിലുള്ളവര്‍ക്കായിരിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications