Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎസ് അശ്ലീല വീഡിയോ കാണിച്ചുവെന്ന്‌ പ്രഗ്യ

Sadhvi Pragya Singh Thakur
മുംബൈ: മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന തന്നെ അശ്ലീല വീഡിയോ കാണിച്ചുവെന്ന്‌ മാലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ സന്യാസിനി പ്രഗ്യാസിങ്‌ ഠാക്കൂര്‍ ആരോപിച്ചു. തിങ്കളാഴ്‌ച പ്രത്യേക മോക്ക കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്‌ പ്രഗ്യ ഈ ആരോപണം ഉന്നയിച്ചത്‌. സേന തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന ആരോപണം ഇവര്‍ കോടതിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്‌.

മലേഗാവ്‌ സ്‌ഫോടനക്കേസിലെ മറ്റൊരു പ്രധാനപ്രതിയായ പ്രസാദ്‌ പുരോഹിതും എടിഎസിനെതിരെ ആരോപങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്‌. അറസ്റ്റിലായ ഏഴു പേരെയും പൊലീസ്‌ കസ്റ്റഡിയില്‍ വിടണമെന്ന എടിഎസിന്റെ അപേക്ഷ കോടതി തള്ളി. ഇവരെ ഡിസംബര്‍ മൂന്നുവരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തു.

കുറ്റം സമ്മതിച്ചില്ലെങ്കില്‍ നഗ്നയാക്കി കെട്ടിത്തൂക്കുമെന്ന്‌ എടിഎസ്‌ ഭീഷണിപ്പെടുത്തിയതായും താനിപ്പോള്‍ ഭക്ഷണം പോലും കഴിയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പ്രഗ്യ കോടതിയില്‍ മൊഴി നല്‍കി. കൈകെട്ടിയിട്ടു മര്‍ദ്ദിയ്‌ക്കുകയും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ്‌ പുരോഹിത്‌ ആരോപിച്ചത്‌.

നേരത്തേ തന്റെ അഭിഭാഷകന്‍ മുഖേന നാസിക് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ എടിഎസ്‌ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പ്രഗ്യ ആരോപിച്ചിരുന്നു. പ്രഗ്യയുടെ ആരോപണം അന്വേഷിക്കാമെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ നാരായണന്‍ പ്രതിപക്ഷ നേതാവ്‌ എല്‍കെ അദ്വാനിയ്‌ക്ക്‌ ഉറപ്പ്‌ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+