ഡിസംബര്‍ 24ന് ശേഷം എണ്ണ വില കുറയ്‌ക്കും
ദില്ലി: ആറ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പകളുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ടം നിലനില്‌ക്കുന്നതിനാലാണ് പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കാത്തതെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌റ ആവര്‍ത്തിച്ചു.
തിരഞ്ഞെടുപ്പുകള്‍ പുരോഗമിയ്‌ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് വില കുറയ്‌ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷമാദ്യം 147 ഡോളറോളം ഉയര്‍ന്ന എണ്ണ വില 54 ഡോളറിലേക്കെത്തിയിട്ടും ഇന്ത്യയില്‍ മാത്രം വില കുറയ്‌ക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. എണ്ണ വില ഇടിഞ്ഞിട്ടുണ്ട്.
ഡിസംബര്‍ 24ന് തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടെയും എണ്ണ വില കുറയ്‌ക്കും- ദേവ്‌റ പറഞ്ഞു. അതേസമയം പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കുറയ്‌ക്കുന്നതിന് മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ രാജ്യാന്തര വിപണിയില്‍ എണ്ണ വില ഇടിയുന്നതിനനുസരിച്ച് മറ്റു രാഷ്ട്രങ്ങളില്‍ എണ്ണ വില കുറഞ്ഞ് കൊണ്ടിരിയ്‌ക്കുകയാണ്. മലേഷ്യ ഇതിനോടകം അഞ്ച് തവണ ഇന്ധന വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.
പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കുറയ്‌ക്കുന്നതിന് മാതൃകാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications