Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ സമ്മാനമായി രക്തം

വഡോദര: ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സംഭവമാണ്‌ വിവാഹം. അതുകണ്ടുതന്നെ സ്വന്തം വിവാഹം എങ്ങനെ വ്യത്യസ്‌തമാക്കാമെന്ന്‌ ആലോചിച്ച്‌ തലപുണ്ണാക്കുന്നവര്‍ കുറവല്ല. പണത്തിന്റെ പൊലിമയിലാണ്‌ പലരും വ്യത്യസ്‌തതകള്‍ കാണിച്ചു കൂട്ടാറുള്ളത്‌.

എന്നാല്‍ ഗുജറാത്തിലെ വഡോദരയിലെ ഒരു യുവാവും യുവതിയും തീര്‍ത്തും വ്യത്യസ്‌തമായ രീതിയിലാണ്‌ തങ്ങളുടെ വിവാഹം ആഘോഷിച്ചത്‌. വിവാഹത്തിന്‌ ക്ഷണിച്ച അതിഥികളില്‍ നിന്നും ഇവര്‍ വ്യക്തിഗതമായ സമ്മാനങ്ങളൊന്നും സ്വീകരിച്ചില്ല. എന്നാല്‍ അവര്‍ സമൂഹത്തിന്‌ വളരെ വിലപ്പെട്ട സമ്മാനം തങ്ങളുടെ വിവാഹം വഴി നല്‍കുകയും ചെയ്‌തു.

വിവാഹത്തിനെത്തുന്നവര്‍ സമ്മാനങ്ങള്‍ക്ക്‌ പകരം രക്തം ദാനം ചെയ്യുക ഇതായിരുന്നു കൃഷ്‌ണ പട്ടേല്‍ എന്ന യുവാവിന്റെയും നിരവ്‌ പട്ടേല്‍ എന്ന യുവതിയുടെ അഭ്യര്‍ത്ഥന. ഈ തീരുമാനം വിജയകരമാകുമോയെന്ന കാര്യത്തില്‍ ഇവര്‍ക്ക്‌ ആദ്യം സംശയമുണ്ടായിരുന്നു. എന്നാല്‍ ആ സംശയത്തെ അസ്ഥാനത്താക്കിക്കൊണ്ട്‌ വിവാഹ സല്‍ക്കാരത്തിന്‌ വന്നവരില്‍ ഭൂരിഭാഗം പേരും രക്തം ദാനം നല്‍കി.

ഇങ്ങനെ വിവാഹാഘോഷത്തിനിടെ അമ്പത്‌ കുപ്പി രക്തമാണ്‌ ഇവര്‍ ശേഖരിച്ചത്‌. വിവാഹപ്പന്തല്‍ ഒരുക്കിയതിലുമുണ്ടായിരുന്നു ഏറെ വ്യത്യസ്ഥത 'പെണ്‍ കുഞ്ഞിനെ രക്ഷിക്കൂ', 'ഭ്രൂണഹത്യ പാപമാണ്‌' എന്നിങ്ങനെ എഴുതിയ പോസ്‌റ്ററുകള്‍ പന്തലില്‍ പലയിടത്തായി പ്രദര്‍ശിപ്പിച്ചിരുന്നു.

മാത്രമല്ല കണ്ണുകള്‍ ദാനം ചെയ്യാനായി ആഹ്വാനം നല്‍കുന്ന പോസ്‌റ്ററുകളും പന്തലില്‍ സ്ഥാപിച്ചിരുന്നു. ഒരു പക്ഷേ രക്തദാനം, നേത്രദാനം എന്നിവയെ പ്രോത്സാഹിപ്പിക്കാനും പെണ്‍ ഭ്രൂണഹത്യ അവസാനിപ്പിക്കാനുമായി ഒരു വിവാഹപ്പന്തലില്‍ ബോധവല്‍ക്കരണം നടക്കുന്നത്‌ ഇതാദ്യമായിരിക്കും.

വിവാഹം തീരുമാനച്ചപ്പോള്‍ത്തന്നെ സമൂഹത്തിന്‌ സഹായകരമായ വിധത്തില്‍ അതെങ്ങനെ വ്യത്യസ്ഥതയുള്ളതാക്കണമെന്ന്‌ നിരവിന്റെ കുടുംബം തീരുമാനിച്ചിരുന്നുവത്രേ.

ഇക്കാര്യമറിഞ്ഞപ്പോള്‍ ഉദാത്തമായ ഒരു കാര്യത്തിന്റെ ഭാഗഭാക്കാവാന്‍ കൃഷ്‌ണയും തീരുമാനിക്കുകയായിരുന്നു.ബിസിനസ്‌ മാനേജ്‌മെന്റ്‌ ബിരുദധാരിയാണ്‌ കൃഷ്‌ണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+