ഇന്ത്യയില്‍ സാന്പത്തിക മാന്ദ്യം ഇല്ല ചിദംബരം
ദില്ലി: ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കി. സാമ്പത്തികകാര്യ മാധ്യമ സ്ഥാപനങ്ങളിലെ പത്രാധിപന്‍മാരുടെ വാര്‍ഷിക യോഗത്തിലാണ് ധനമന്ത്രി ഈ പ്രസ്‌താവന നടത്തിയത്.
തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദന (ജിഡിപി)ത്തില്‍ ഇടിവ് രേഖപ്പെടുത്തുമ്പോള്‍ മാത്രമാണ് മാന്ദ്യമെന്ന വിശേഷണം യോജിക്കുക.
അത്തരത്തിലൊന്ന് ഇന്ത്യയിലുണ്ടായിട്ടില്ല. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 7.9 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. രണ്ടാം പാദത്തിലും ജിഡിപിയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
അതു കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം എന്ന വാക്ക് ഉപയോഗിക്കുന്നത് ഉചിതമല്ല -ധനമന്ത്രി പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന ആശങ്ക വേണ്ട. കൂടുതല്‍ നിക്ഷേപം കൊണ്ടു വരുന്ന നടപടികളാണ് സ്വീകരിച്ച് വരുന്നത്.
സാമ്പത്തിക രംഗത്ത് ചെറിയ മെല്ലെപ്പോക്കുണ്ടെങ്കിലും വളര്‍ച്ചയില്‍ രണ്ടാമത്തെ രാജ്യമായി ഇന്ത്യ തുടരുകയാണ്. 2009ന്റെ രണ്ടാം പകുതിയോടെ ഇന്ത്യ മുന്നേറ്റ പാതയില്‍ തിരിച്ചെത്തുമെന്നും ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications