ഇന്ത്യന്‍ വീടുകള്‍ അമേരിക്കന്‍ ജയിലിന് തുല്യം

വീടുകളില്‍ ആളൊന്നിന് നൂറ് ചതുരശ്ര അടിയില്‍ കുറവ് സ്ഥലം ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ അമ്പത് വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വ്വേ ചൂണ്ടിക്കാണിയ്‌ക്കുന്നു.
നാഷണല്‍ സാന്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. പാചകം, ഉറക്കം, പ്രാഥമിക കൃത്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കുമായി ആളൊന്നിന് 100 ചതുരശ്ര അടിയില്‍ കുറവാണ്.
ഇവിടുത്തെ നഗരങ്ങളിലുള്ള 32 ശതമാനം വീടുകളും 258 ചതുരശ്ര അടിയോ അതില്‍ താഴെയോ മാത്രം വിസ്‌തൃതിയുള്ളതാണ്. ഇങ്ങനെ നോക്കുമ്പോള്‍ നാല് അംഗങ്ങളുള്ള ഒരു വീടാണെങ്കില്‍ ആളൊന്നിന് ലഭിക്കുന്ന സ്ഥലം 60 ചതുരശ്ര അടി മാത്രമാണ്. യുഎസിലെ ജയിലുകളില്‍ ഒരു വ്യക്തിയ്‌ക്കായി ഏറ്റവും കുറഞ്ഞത് ഇത്രയും സ്ഥലം നല്‍കുന്നുണ്ട്- റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഗ്രാമപ്രദേശങ്ങളില്‍ നഗരങ്ങളെ അപേക്ഷിച്ച് അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ 39 ശതമാനം വീടുകളും 312 അല്ലെങ്കില്‍ അതില്‍ കുറവ് ചതുരശ്ര അടി വിസ്‌തീര്‍ണമുള്ളവയാണ്. മിക്ക വീടുകളിലും നാലോ അഞ്ചോ ആളുകള്‍ മാത്രമാണ് താമസിക്കുന്നത്.
അതായത് ഇവിടെ ആളൊന്നിന് 65 ചതുരശ്ര അടി ഉപയോഗിക്കാന്‍ കഴിയുന്നുവെന്ന് അര്‍ത്ഥം. അമേരിക്കന്‍ ജയിലുകളിലേക്കാളും മെച്ചപ്പെട്ട അവസ്ഥയാണിത്. നാഗരിക ഭവനങ്ങളുടെ വിസ്‌തൃതിയില്‍ ജമ്മു-കശ്‌മീരാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇവിടുത്തെ വീടുകളില്‍ പലതും 807 ചതുരശ്ര അടിയെങ്കിലും വിസ്‌തൃതിയുള്ളവയാണ്.
കേരളം, ഗുജറാത്ത്, ചത്തീസ്‌ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നഗരങ്ങളിലുള്ള വീടുകള്‍ 600 മുതല്‍ 700വരെ ചതുരശ്ര അടി വിസ്‌തൃതിയുള്ളവയാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ സ്ഥലം സൗകര്യം കൂടുതലുള്ള വീടുകളില്‍ താമസിക്കുന്ന് അരുണാചല്‍ പ്രദേശുകാരാണ്. അവിടുത്തെ വീടുകള്‍ക്ക് ശരാശരി 1000 ചതുരശ്ര അടി വിസ്‌തീര്‍ണമുണ്ട്. ചത്തിസ്‌ഗഡ് ജമ്മു-കശ്‌മീര്‍ എന്നിവിടങ്ങളിലെ ഗ്രാമീണ വീടുകളില്‍ പലതും 800 ചതുരശ്ര അടിവരെ വിസ്‌തീര്‍ണമുള്ളവയാണ്.












Click it and Unblock the Notifications