Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഫ്‌റ്റ്‌ വേര്‍ കമ്പനി പൂട്ടി ഉടമകള്‍ പണവുമായി മുങ്ങി

ചെന്നൈ: തൊഴിലാളികളില്‍ നിന്നും നിക്ഷേപമായി വാങ്ങിയ അഞ്ചു കോടി രൂപയുമായി സോഫ്‌റ്റ്‌വേര്‍ കമ്പനി ഉടമകള്‍ മുങ്ങിയതായി പരാതി.

ചെന്നൈ തേനാംപേട്ടിലെ ഗിവോണ്‍ സോഫ്‌റ്റ്‌മേക്ക്‌ ടെക്‌നോളജീസ്‌ ഉടമകളായി സാക്കീര്‍ ഹുസൈന്‍, ചെല്ലയ്യന്‍ ശശി എന്നിവര്‍ക്കെതിരെ കമ്പനിയിലെ ജീവനക്കാര്‍ ചെന്നൈ സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കി. ഇവര്‍ രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ്‌.

സ്ഥാപനത്തിന്‌ തിരുവനന്തപുരം അമരവിള ഉദയംകുളങ്ങരയിലുണ്ടായിരുന്ന ശാഖയും പൂട്ടിയതായി പരാതിയില്‍ പറയുന്നുണ്ട്‌. 2007 ജൂലൈയിലാണ്‌ ചെന്നൈ ആസ്ഥാനമായി കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്‌.

ഒന്നരലക്ഷം രൂപവാങ്ങി 430 തൊഴിലാളികളെയാണ്‌ നിയമിച്ചിരുന്നത്‌. ആദ്യ ആറുമാസം പരിശീലനഘട്ടമായി കണക്കാക്കി 11250 രൂപവീതം നല്‍കുമെന്നും തുടര്‍ന്ന്‌ ഉയര്‍ന്ന ശംബളത്തില്‍ സ്ഥിരപ്പെടുത്തുമെന്നും വാഗ്‌ദാനം നല്‍കിയായിരുന്നുവത്രേ നിയമനം. ജീവനക്കാരില്‍ നിന്നും രണ്ടുവര്‍ഷത്തെ ബോണ്ടും വാങ്ങിയിരുന്നു.

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ്‌ കഴിഞ്ഞ ജൂലൈ മുതല്‍ ആര്‍ക്കും ശംബളം നല്‍കിയിരുന്നില്ല. നവംബര്‍ 15ന്‌ സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങുകയും ചെയ്‌തു.

കേരളത്തിലെ ശാഖയും പൂട്ടിയതായി വിവരം കിട്ടിയതോടെയാണ്‌ മലയാളികളുള്‍പ്പെടെയുള്ള ജീവനക്കാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്‌. സിറ്റി പൊലീസ്‌ കമ്മീഷണറുടെ ഉത്തരവനുസരിച്ച്‌ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്‌ കേസെടുത്തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+