വിപണിയിലെ നഷ്ടം നികത്താന്‍ ബാലനെ തട്ടിക്കൊണ്ടുപോയി
ദില്ലി: ഓഹരി വിപണിയില്‍ നേരിട്ട നഷ്ടം നികത്തുന്നതിന് പണം കണ്ടെത്താനായി ബാലനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിലായി. രണ്ട് എംബിഎ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി എണ്‍പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്.
തെക്കന്‍ ദില്ലിയിലെ ജ്ഞാന്‍ ഭാരതി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബാലനെ തെക്കന്‍ ദില്ലിയിലെ സാകേതില്‍ നിന്നും കഴിഞ്ഞയാഴ്‌ചയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ബാലനെ ഞായറാഴ്‌ച പൊലീസ് രക്ഷപ്പെടുത്തിയിരുന്നു.
എംബിഎ വിദ്യാര്‍ത്ഥികളായ രോഹിത് ചോപ്ര, പിയൂഷ് ജയിന്‍, ഭരത് ജാം, ദിലീപ്, റാഥോര്‍, പ്രവീണ്‍ കാശ്യപ്, രമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ഭരത് ജാം തട്ടിക്കൊണ്ടുപോയ ബാലന്റെ ബന്ധുകൂടിയാണ്.
ഓഹരിവിപണിയില്‍ കനത്ത നഷ്ടം നേരിട്ട ചോപ്രയും ജയിനും പണം കണ്ടെത്തുന്നതിനായി ഭരതുമായി ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ ഇവര്‍ മൂന്നു കുറ്റവാളികളെ വിലയ്‌ക്കെടുത്തു.
സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട കാര്യം ബാലന്റെ കുടുംബം പൊലീസിനെ യഥാസമയം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവര്‍ അറസ്റ്റിലായത്.












Click it and Unblock the Notifications