15കാരിയെ കെട്ടിയ 65കാരന്‍ അറസ്‌റ്റില്‍
ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത അറുപത്തിയഞ്ചുകാരനെ ഒറീസ പൊലീസ്‌അറസ്റ്റുചെയ്‌തു. ഒറീസയിലെ ചന്ദന്‍പൂര്‍ ജില്ലയില്‍ലെ ഒരു ഗ്രാമത്തിലാണ് തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
പ്രഫുല്ല മഹല എന്നയാളാണ് പതിനാറുകാരിയെ വിവാഹം ചെയ്‌തതിനെത്തുര്‍ന്ന് അറസ്റ്റിലായത്. ക്ഷേത്രദര്‍ശനം നടത്താനെത്തിയ പെണ്‍കുട്ടിയെ ബിജയ മഹല എന്ന ഇടനിലക്കാരന്‍ എതോ രാസവുസ്‌തു മണപ്പിച്ച് ബോധരഹിതയാക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്ത ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ പ്രഫുല്ലയ്‌ക്ക് വിവാഹം ചെയ്‌തു കൊടുക്കുകയും ചെയ്‌തു. പിന്നീട് ബോധം വീണപ്പോള്‍ കുട്ടി കരയുകയും ബഹളം വയ്‌ക്കുകയും ചെയ്യുന്നത് കേട്ടാണ് ഗ്രാമവാസികള്‍ സംഭവം അറിഞ്ഞത്.
ഇവര്‍ പ്രഫുല്ലയെ മര്‍ദ്ദിയ്‌ക്കുകയും കാര്യം പൊലീസില്‍ അറിയിക്കുകയും ചെയ്‌തു. വിവാഹിതനായ പ്രഫുല്ല മക്കളില്ലാത്തതിനെത്തുടര്‍ന്നാണത്രേ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പദ്ധതിയിട്ടത്. വിവാഹത്തിന് സൗകര്യങ്ങള്‍ ചെയ്‌തു കൊടുത്ത ബിജയ സംഭവം വഷളയാതിനെത്തുടര്‍ന്ന് ഒളിവില്‍പോയിരിക്കുകയാണ്.


Click it and Unblock the Notifications