കോട്ടൂരിന്റെ മുറിയില്‍ നിന്നും നീലച്ചിത്രം കിട്ടിയതായി റിപ്പോര്‍ട്ട്
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ അറസ്റ്റിലായ ഫാദര്‍ തോമസ് കോട്ടൂരിന്റെ മുറിയില്‍ നിന്നും കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ നഗ്നചിത്രങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.
തിങ്കളാഴ്‌ച ആര്‍ച് ബിഷപ്പ് മാത്യു മൂലക്കാട്ടില്‍ നിന്നും മൊഴിയെടുക്കുമ്പോല്‍ നീലച്ചിത്രങ്ങളടങ്ങിയ ആല്‍ബം സിബിഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തുവെന്നും ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഇക്കാര്യങ്ങള്‍സംബന്ധിച്ച് സിബിഐ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കന്യാസ്‌ത്രീകളുടെ ചിത്രങ്ങളെടുത്തത് എന്തിനാണെന്നും ഇവര്‍ ആരൊക്കെയാണെന്നും തിരിച്ചറിയാനായി പരിശോധനകള്‍ നടക്കുകയാണ്.
ഇതിനിടെ കോട്ടൂരിനെയും ഫാദര്‍ പൂതൃക്കയെയും നാര്‍കോ അനാലിസിസിന് വിധേയരാക്കിയതിന്റെ സിഡിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സിബിഐ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അന്വേഷണ പുരോഗതിയ്‌ക്കും കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനും നാര്‍കോ അനാലിസിന്റെ പൂര്‍ണ ദൃശ്യങ്ങളുള്ള സിഡി സഹായകമാണെന്നാണ് സിബിഐ കരുതുന്നത്.
ഇതിനിടെ അറസ്റ്റിലായ സിസ്റ്റര്‍ സെഫിയെ നേരില്‍ കാണാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് അവരുടെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിയ്ക്കും












Click it and Unblock the Notifications