Get Updates
Get notified of breaking news, exclusive insights, and must-see stories!

മേല്‍ശാന്തിയുടെ വരുമാനം 10 ലക്ഷമാക്കണം: സുധാകരന്‍

തിരുവന്തപുരം: ശബരിമല മേല്‍ശാന്തിയ്‌ക്ക്‌ 10 ലക്ഷം രൂപയും മാളികപ്പുറം മേല്‍ശാന്തിയ്‌ക്ക്‌ ഏഴ്‌ ലക്ഷം രൂപയും വാര്‍ഷിക ശംബളം നല്‌കണമെന്ന്‌ മന്ത്രി ജി. സുധാകരന്‍. ഇത്‌ സംബന്ധിച്ച്‌ സര്‍ക്കാരിന്റെ അഭിപ്രായം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്‌.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌ ദേവസ്വം ബോര്‍ഡാണ്‌. ശാന്തിമാര്‍ക്കും തന്ത്രിമാര്‍ക്കും പെന്‍ഷന്‍ നല്‌കണമെന്നും സര്‍ക്കാരിന്‌ അഭിപ്രായമുണ്ടെന്ന്‌ സുധാകരന്‍ അറിയിച്ചു.

ശാന്തിമാര്‍ക്കും മറ്റും ഒരുപാട്‌ പണം ലഭിക്കുന്നുവെന്നാണ്‌ വിശ്വസിയ്‌ക്കപ്പെടുന്നത്‌. യഥാര്‍ത്ഥത്തില്‍ ലഭിയ്‌ക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഭിയ്‌ക്കുന്നുണ്ടെന്നും കഥകളുണ്ട്‌. ശബരിമലയിലെ ശാന്തിമാര്‍ ബഹുമാനിയ്‌ക്കപ്പെടേണ്ടവരാണ്‌. അതിനാല്‍ അവര്‍ക്ക്‌ നല്ല പ്രതിഫലം നല്‌കേണ്ടതാണ്‌ -മന്ത്രി പറഞ്ഞു.

നിലവില്‍ ദേവസ്വവും മേല്‍ശാന്തിമാരും തമ്മിലുള്ള കരാര്‍ പ്രകാരം അവര്‍ക്ക്‌ ശംബളം വാങ്ങാനാകില്ലെന്ന്‌ കരുതി 750 രൂപയും 1000 രൂപയും ശംബളം നല്‌കുന്നതും ശരിയല്ല. അതു കൊണ്ടാണ്‌ ഇവരുടെ വരുമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+