ശബരിമലയില്‍ ഹെലികോപ്‌റ്റര്‍ സര്‍വീസിന് അനുമതി
തിരുവനന്തപുരം: ശബരിമലയിലേക്ക് ഹെലികോപ്‌റ്റര്‍ സര്‍വീസ് നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‌കി.
നിലയ്‌ക്കല്‍, മരക്കൂട്ടം, നീലിമല എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ചൊവ്വാഴ്‌ച ചേര്‍ന്ന ബോര്‍ഡ് യോഗം അനുമതി നല്‌കിയത്.
ശബരിമലയിലേക്ക് ഭക്തരെ കൊണ്ടു വരാന്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത സിപിഐ അംഗം പി. നാരായണന്‍ ഹെലികോപ്‌റ്റര്‍ സര്‍വീസ് ആരംഭിയ്‌ക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
ബോര്‍ഡിനോട് ആലോചിയ്‌ക്കാതെ ശബരിമലയിലെ ശാന്തിക്കാരുടെ ശംബളം വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഓംബുഡ്‌സ്‌മാന് റിപ്പോര്‍ട്ട് നല്‌കിയ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നളിനാക്ഷന്‍ നായരോട് വിശദീകരണം തേടാന്‍ യോഗം തീരുമാനിച്ചു.
ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് നളിനാക്ഷന്‍ പ്രതികരിച്ചതും ബോര്‍ഡിന് അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications