യുഎസ് പള്ളിയില്‍ വെടിവെയ്‌പ്: പ്രതി അറസ്റ്റില്‍
വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ പള്ളിയില്‍ വെച്ച് നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. വെടിവെയ്‌പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സില്‍വി പെരിഞ്ചേരില്‍ ചൊവ്വാഴ്ച രാവിലെ മരിച്ചു.
ഇതിനിടെ സംഭവവുമായ ബന്ധപ്പെട്ട് സനീഷ് മാത്യുവിനെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ന്യൂജഴ്‌സി ക്ലിഫ്‌റ്റണിലുള്ള സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തോഡക്‌സ് ക്‌നാനായപള്ളിയില്‍ ആരാധനയ്‌ക്കിടെയാണ് വെടിവെപ്പ് ഉണ്ടായത് .
കോട്ടയം കടത്തുരുത്തി സ്വദേശികളായ രേഷ്‌മ, ഡെന്നീസ് മുള്ളുശ്ശേരി എന്നിവരാണ് തിങ്കളാഴ്‌ച മരിച്ചത്. മരിച്ച രേഷ്‌മയുടെ ഭര്‍ത്താവാണ് സനീഷ്. അഭിപ്രായ ഭിന്നത മൂലം ഇവര്‍ അകന്ന് കഴിയുകയായിരുന്നു.












Click it and Unblock the Notifications