പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌തു
ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരാളെ അറസ്‌റ്റു ചെയ്‌തു. അഞ്ചു പേര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെല്ലാം പെണ്‍കുട്ടിയുടെ സമപ്രായക്കാരും ചിലര്‍ പരിചയക്കാരുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട് ട്യൂഷന് പോയ പെണ്‍കുട്ടിയെ പിറ്റേന്ന് ഒരു പാര്‍ക്കില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍ നല്‌കിയ പരാതിയെ തുടര്‍ന്ന് മനോജ്, രാഹുല്‍, പ്രവീണ്‍, സോനു എന്നിവര്‍ക്കെതിരെയും സോനുവിന്റെ രണ്ട് ബന്ധുക്കള്‍ക്കെതിരെയും കന്‍കേര്‍ഖേര പോലീസ് കേസെടുത്തിരുന്നു.
ട്യൂഷന് പോകുന്നതിനിടെ വഴിയില്‍ ചിലര്‍ ശല്യം ചെയ്‌തതിനെ തുടര്‍ന്ന് പെണ്‍കുട്ടി നേരത്തെ പരിചയമുള്ള രാഹുലിന്റെ വീട്ടില്‍ അഭയം തേടിയിരുന്നു.
പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടു വിടാമെന്ന് വിശ്വസിപ്പിച്ച രാഹുല്‍ സോനുവിന്റെ വീട്ടിലേക്കാണ് കൊണ്ടു പോയത്. ഇവിടെ വെച്ച് എല്ലാവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിയ്‌ക്കുകയായിരുന്നു.
വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications