സത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കി
പുനെ: മോഷണക്കേസില്‍ സത്യം തെളിയിക്കാന്‍ വേണ്ടി തിളച്ച എണ്ണയില്‍ കൈമുക്കിയ നാല് സ്‌ത്രീകള്‍ പൊള്ളലേറ്റ് ആശുപത്രിയിലായി.
പുനെയ്‌ക്കടുത്ത് വിമാന്‍നഗറിലെ ചേരിയിലാണ് നാല് സ്‌ത്രീ തൊഴിലാളികള്‍ സത്യം തെളിയിക്കാനായി തിളച്ച എണ്ണയില്‍ കൈ മുക്കേണ്ടി വന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചമ്പുഭായി ഖോലി (65), ഇവരുടെ മരുമകള്‍ ലതാ ഖോലി (35) എന്നിവരെയാണ് പോലീസ് അറസ്‌റ്റു ചെയ്‌തു.
ലക്ഷ്‌മി ഗെയ്‌ക്ക് വാദ് (23), അന്നപൂര്‍ണ (30), മഹാനന്ദ കാംബ്‌ളി (40), സീതാ ഭായി ചവാന്‍ (40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ലതാ ഖോലിയുടെ താലി കഴിഞ്ഞ ദിവസം കാണാതായിരുന്നു. നാല് പേരില്‍ ആരെങ്കിലും എടുത്തതാവാമെന്ന് സംശയിച്ചായിരുന്നു ക്രൂരമായ സത്യപരീക്ഷണം നടത്തിയത്.
മോഷണം നടത്തിയിട്ടില്ലെന്ന് തെളിയിക്കാനായി തിളച്ച എണ്ണയിലിട്ട രണ്ട് രൂപാ നാണയം എടുക്കാനായിരുന്നു നിര്‍ദ്ദേശം.
നിര്‍ബന്ധം സഹിയ്ക്കാനവാതെ ഒടുവില്‍ സ്‌ത്രീകള്‍ എണ്ണയില്‍ കൈ മുക്കിയതോടെ എല്ലാവരുടെയും കൈ പൊള്ളി. ഒടുവില്‍ പോലീസെത്തിയാണ് നാലു പേരെയും ആശുപത്രിയിലാക്കിയത്.












Click it and Unblock the Notifications