Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: കേസ്‌ ഡയറി ഹാജരാക്കി

കൊച്ചി: അഭയക്കേസുമായി ബന്ധപ്പെട്ട്‌ സിബിഐ അന്വേഷണ സംഘം കേസ്‌ ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്ന്‌ ഇതിനൊപ്പം നല്‌കിയ വിശദീകരണത്തില്‍ സിബിഐ വ്യക്തമാക്കി.

പ്രതികളെ അറസ്റ്റു ചെയ്യുന്ന സമയത്ത്‌ ക്രമിനല്‍ ചട്ടനടപടികള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്‌. കൊച്ചി സിബിഐ യൂണിറ്റ്‌ ഡിവൈഎസ്‌പി നന്ദകുമാരന്‍ നായരാണ്‌ കേസ്‌ ഡയറി കോടതിയില്‍ സമര്‍പ്പിച്ചത്‌.ക്രിമിനല്‍ ചട്ടങ്ങളുടെ യാതൊരു ലംഘനവും മൂന്ന്‌ പ്രതികളുടെയും അറസ്റ്റില്‍ ഉണ്ടായിട്ടില്ലെന്ന്‌ സിബിഐ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ക്രിമനല്‍ ചട്ടങ്ങള്‍ 163 ഉം 167 ഉം സിബിഐ ലംഘിച്ചുവെന്ന്‌ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‌കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തേക്ക്‌ സിബിഐ കസ്റ്റഡിയില്‍ വിട്ടു കൊണ്ടുള്ള സിജെഎം കോടതി വിധി റദ്ദാക്കണമെന്നും പ്രതികള്‍ ഹൈക്കോടതിയില്‍ നല്‌കിയ ഹര്‍ജിയില്‍ അപേക്ഷിച്ചിരുന്നു. ഈ അപേക്ഷയെ എതിര്‍ത്ത്‌ കൊണ്ട്‌ നല്‌കിയ വിശദീകരണത്തിലാണ്‌ സിബിഐ തങ്ങളുടെ നടപടികളെ ന്യായീകരിച്ചിട്ടുള്ളത്‌.

പ്രതികളെ ആദ്യം വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തോട്‌ സഹകരിയ്‌ക്കാന്‍ അവര്‍ വിമുഖത പ്രകടിപ്പിച്ചതോടെയാണ്‌ അറസ്‌റ്റ്‌ ചെയ്യേണ്ട സാഹചര്യം ഉണ്ടായതെന്നും സിബിഐ വ്യക്തമാക്കി. അറസ്‌റ്റ്‌ ചെയ്‌തതിന്റെ പിറ്റേന്ന്‌ തന്നെ ഇവരെ സിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇതിനൊപ്പം കേസ്‌ ഡയറിയും ഹാജരാക്കി. ഈ നടപടികളില്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ സംതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ഇതിനാലാണ്‌ പ്രതികളെ രണ്ടാഴ്‌ചത്തേക്ക്‌ വിട്ടു തരണമെന്ന ആവശ്യം സിജെഎം അംഗീകരിച്ചതെന്നും സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+