Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ വ്യക്തിപരം: അന്വേഷണത്തെ ബാധിയ്‌ക്കരുതെന്ന്‌ കോടതി

High Court
കൊച്ചി: സിസ്‌റ്റര്‍ അഭയക്കേസില്‍ അറസ്‌റ്റിലായ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ മൂന്ന്‌ മണിയ്‌ക്ക്‌ മുമ്പ്‌ മുദ്ര വെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി സിബിഐയ്‌ക്ക്‌ നിര്‍ദ്ദേശം നല്‌കി.

സിബിഐ കസ്‌റ്റഡിയില്‍ വിട്ട സിജെഎം കോടതി വിധിയ്‌ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്‌ക്കുന്നതിനിടെയാണ്‌ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‌കിയത്‌.

സിബിഐ സംഘത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്‌ അഭയക്കേസില്‍ ഇന്‍ക്വസ്റ്റ്‌ തയാറാക്കിയ വി.വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്‌തതെന്ന്‌ വാദത്തിനിടെ പ്രതികളുടെ അഭിഭാഷകനായ രാമന്‍ പിള്ള ഉന്നയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളി.

ആത്മഹത്യകള്‍ വ്യക്തിപരമാണെന്നും ഇത്‌ കോടതിയില്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്‌ ആര്‍ ബസന്ത്‌ വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങളില്‍ അന്വേഷണ സംഘം വീഴരുതെന്നും ആത്മഹത്യ കേസന്വേഷണത്തെ യാതൊരു വിധത്തിലും സ്വാധീനിക്കരുതെന്നും ജസ്‌‌റ്റിസ്‌ പറഞ്ഞു.

നേരത്തെ കേസന്വേഷണവുമായി ബന്ധപ്പെട്ട ഡയറി സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിച്ചെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു.

അന്വേഷണ വിവരങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന സിബിഐ നിലപാട്‌ അംഗീകരിച്ച കോടതി ഇത്‌ സംബന്ധിച്ച തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിയ്‌ക്കാവുന്നതാണെന്നും വ്യക്തമാക്കി.

അതിനിടെ സിബിഐ ആവശ്യപ്പെട്ട പ്രകാരം പ്രതികളുടെ നാര്‍ക്കോ പരിശോധനയുടെ മൂന്ന്‌ സിഡികളും നല്‌കാന്‍ ഹൈക്കോടതി സിജെഎം കോടതിയ്‌ക്ക്‌ നിര്‍ദ്ദേശം നല്‌കി. നാര്‍ക്കോ പരിശോധനയുടെ ഒരു സിഡി മാത്രമാണ്‌ ലാബില്‍ നിന്നും സിബിഐയ്‌ക്ക്‌ ലഭിച്ചിരുന്നത്‌. കേസില്‍ വാദം വെള്ളിയാഴ്‌ച തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+