Get Updates
Get notified of breaking news, exclusive insights, and must-see stories!

സെസ് നയം സ്മാര്‍ട്ട് സിറ്റിയ്ക്കും ബാധകം: നിയമമന്ത്രി

M. Vijayakumar
തിരുവനന്തപുരം: കേരളത്തിലെ സെസ്‌ നയം സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്കും ബാധകമായിരിക്കുമെന്ന്‌ നിയമമന്ത്രി എം. വിജയകുമാര്‍ നിയമസഭയെ അറിയിച്ചു.

ചോദ്യോത്തര വേളയില്‍ വ്യവസായ മന്ത്രി എളമരം കരീമിനു വേണ്ടി മറുപടി പറയുകയായിരുന്നു വിജയകുമാര്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞതിന്‌ വിരുദ്ധമാണ്‌ നിയമമന്ത്രിയുടെ പ്രസ്‌താവന.

പ്രത്യേക സാമ്പത്തിക മേഖലയില്‍ എല്ലാ തൊഴില്‍ നിയമങ്ങളും ബാധകമാണെനനും സെസ്സിന്റെ മറ പിടിച്ച്‌ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം അനുവദിയ്‌ക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നിയമമാണ്‌ സര്‍ക്കാര്‍ പുറത്തിറിക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിയമമന്ത്രിയുടെ വിശദീകരണത്തിന്‌ വിരുദ്ധമായി നേരത്തെ നടത്തിയിട്ടുള്ള പ്രസ്‌താവനകളെക്കുറിച്ച്‌ മുഖ്യമന്ത്രി മറുപടി പറയണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്‌തിയാകാത്ത പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+