Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡിപ്പിച്ച്‌ കൊല: ഇന്ത്യന്‍ വംശജന് ജീവപര്യന്തം

Hannah Foster
ലണ്ടന്‍: ബ്രിട്ടനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഹന്ന ഫോസ്‌റ്റര്‍ വധക്കേസില്‍ ഇന്ത്യന്‍ വംശജനായ മനീന്ദര്‍ പാല്‍ സിംഗ്‌ കോഹ്‌ലിയെ ബ്രീട്ടിഷ്‌ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു.

കേസില്‍ പ്രതിയായതിനെ തുടര്‍ന്ന്‌ കോഹ്‌ലിയെ ഇന്ത്യ ബ്രിട്ടന്‌ വിട്ടു കൊടുത്തിരുന്നു. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ പതിനേഴുകാരിയായ ഹന്ന ഫോസറ്ററിനെ കോഹ്‌ലി തട്ടിക്കൊണ്ടു പോയി തന്റെ വാനിനകത്തു വെച്ച്‌ ബലാത്സംഗം ചെയ്‌തത്‌. പിന്നീട്‌ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയും മൃതദേഹം റോഡരികില്‍ ഉപേക്ഷിയ്‌ക്കുകയും ചെയ്‌തു.

പോലീസ്‌ തന്നെ അന്വേഷിയ്‌ക്കുന്നുണ്ടെന്ന്‌ മനസിലാക്കിയ കോഹ്‌ലി ഇന്ത്യയിലേക്ക്‌ കടക്കുകയും പേരു മാറ്റി ഡാര്‍ജിലിംഗില്‍ ഒളിവില്‍ താമസിയ്ക്കുകയും ചെയ്തിരുന്നു.. കോഹ്‌ലിയെ വിചാരണയ്‌ക്ക്‌ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട്‌ ഹന്നയുടെ അച്ഛനമമ്മാര്‍ ഇന്ത്യയിലെത്തിയിരുന്നു.

ഇവരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ്‌ കോഹ്‌ലിയെ വിട്ടു കൊടുക്കാന്‍ ഇന്ത്യ തയാറായത്‌. ഇന്ത്യന്‍ പോലീസിന്‌ മുമ്പില്‍ കുറ്റം സമ്മതിച്ച കോഹ്‌ലി പിന്നീട്‌ കുറ്റം നിഷേധിക്കുകയായിരുന്നു.

രണ്ട്‌ കുട്ടികളുടെ പിതാവാണ്‌ 41കാരനായ കോഹ്‌ലി. 12 അംഗ ജൂറി അഞ്ചര മണിക്കൂര്‍ നീണ്ട വിചാരണയ്‌ക്ക്‌ ശേഷം ഏകകണ്‌ഠമായാണ്‌ വിധി പ്രഖ്യാപിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+