മലയാള സിനിമ ഓര്‍ക്കുട്ടില്‍
ഏറ്റവും പുതിയ മലയാള സിനിമാ വാര്‍ത്തകള്‍ ഓര്‍ക്കുട്ടില്‍ ചൂടോടെ വായിക്കാന്‍ ഇതാ ഒണ്‍ ഇന്ത്യ അവസരമൊരുക്കുന്നു. മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമെല്ലാം ഈ സൗകര്യം ഇനി മുതല്‍ ലഭ്യമാകും.
ഒണ്‍ഇന്ത്യയുടെ വിവിധ ന്യൂസ് പോര്‍ട്ടലുകള്‍ നല്‍കുന്ന സിനിമാ വാര്‍ത്തകള്‍ അതേ സമയം തന്നെ ഓര്‍ക്കുട്ടിലും പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് ഈ സൗകര്യം പ്രവര്‍ത്തിക്കുന്നത്. ഇഷ്ടതാരത്തിന്റെ വിശേഷങ്ങളും കാത്തിരുന്ന സിനിമയുടെ നിരൂപണവുമൊക്കെ സുഹൃത്തുക്കള്‍ക്കൊപ്പം ചര്‍ച്ച ചെയ്യാനും വിമര്‍ശിക്കാനുമുളള അവസരമാണ് ഇതോടെ ഓര്‍ക്കുട്ട് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.
സ്വന്തം ഭാഷയെ ഇന്റര്‍നെറ്റില്‍ സജീവമാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രാദേശിക ഭാഷക്കാര്‍ക്കും എന്നും അവര്‍ക്കു വേണ്ടത് നല്‍കുന്ന പോര്‍ട്ടലാണ് ഒണ്‍ ഇന്ത്യ. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒണ്‍ ഇന്ത്യയുടെ ഈ സിനിമാ പാക്കേജ് പ്രത്യക്ഷപ്പെടുന്നതോടെ ഓര്‍ക്കുട്ട് ഉപയോഗം കൂടുതല്‍ വിനോദപ്രദമാകും.
അതാത് ഭാഷകളിലെ സിനിമാ വാര്‍ത്തകള്‍, ഗോസിപ്പുകള്‍, സിനിമാ നിരൂപണം, ഇഷ്ടതാരങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ എന്നിവയൊക്കെ ഈ പാക്കേജില്‍ അടങ്ങിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പ്രാദേശിക ഭാഷാ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കിയ പോര്‍ട്ടലാണ് ഒണ്‍ ഇന്ത്യ. ഓര്‍ക്കുട്ട് പോലുളള സോഷ്യല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പുകള്‍ക്ക് വേണ്ട ഭാഷാ പിന്‍ബലമൊരുക്കുന്നതോടെ പ്രാദേശിക ഭാഷകളെ നെറ്റില്‍ കൂടുതല്‍ സജീവമായി നിലനിര്‍ത്തുകയാണ് ഒണ്‍ ഇന്ത്യ ചെയ്യുന്നത്.
"നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് സിനിമ. സിനിമാ വാര്‍ത്തകള്‍ ഉടനുടന്‍ അറിയാനും സൂക്ഷിച്ചു വെയ്ക്കാനും ചര്‍ച്ച ചെയ്ത് ആനന്ദിക്കാനുമുളള വഴിയാണ് വണ്‍ ഇന്ത്യ നല്‍കുന്നത്", ഗ്രേനിയം ഇന്‍ഫര്‍മേഷന്‍സ് ടെക്നോളജി സിഇഒ ബി ജി മഹേഷ് അഭിപ്രായപ്പെടുന്നു. ഓര്‍ക്കുട്ട് ഉപയോഗിക്കുന്നവരില്‍ 17ശതമാനത്തോളം ഇന്ത്യാക്കാരായതിനാല്‍ ഈ സൗകര്യം വളരെ ഫലം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
ഓര്‍ക്കുട്ട് ഉപയോഗിക്കുന്നവര്‍, സാധാരണപോലെ അവരുടെ യൂസര്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അതാത് ഭാഷയിലെ ഒണ്‍ ഇന്ത്യാ ആപ്ലിക്കേഷനുവേണ്ടി തെരഞ്ഞാല്‍ മതിയാകും.
ഈ ലിങ്കില്‍ ക്ലിക്കു ചെയ്തും പ്രസ്തുത സൗകര്യത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാം.












Click it and Unblock the Notifications