ഭീകരാക്രമണത്തില്‍ ഒരു മലയാളി മരിച്ചു: 6 പേര്‍ക്ക് പരിക്ക്
മുംബൈ: ബുധനാഴ്‌ച രാത്രിയോടെ മുംബൈ നഗരത്തില്‍ ആരംഭിച്ച തീവ്രവാദി ആക്രമമത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു.
താജ് ഹോട്ടലിലെ ജീവനക്കാരിനായിരുന്ന ആലുവ സ്വദേശി വര്‍ഗീസ് തോമസ് (42) ആണ് മരിച്ചത്. ഹോട്ടലിലെ ഫുഡ് ആന്‍ഡ് ബിവറേജ് മാനേജരായിരുന്നു അദ്ദേഹം.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ഭീകരാക്രമണത്തില്‍ ആറോളം മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഒരാള്‍ തൃശൂര്‍ സ്വദേശിയാണ്. പരിക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ല.
പരിക്കേറ്റ് നൂറുക്കണക്കിനാളുകളാണ് മുംബൈയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്. നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ബന്ധുക്കള്‍ക്ക് ആശുപത്രികളില്‍ എത്താന്‍ സാധിച്ചിട്ടില്ല.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to - [email protected]












Click it and Unblock the Notifications