കമാന്‍ഡോകള്‍ താജിനുള്ളിലേക്ക്
മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലുകളായ താജിലും ട്രൈഡന്റിലും ഒളിച്ചിരിയ്‌ക്കുന്ന തീവ്രവാദികളെ കീഴടക്കാന്‍ എന്‍എസ്‌ജി കമാന്‍ഡോകള്‍ ശ്രമം തുടങ്ങി.
രണ്ട് ഹോട്ടലുകളിലുമായി വിദേശികളടക്കം നൂറോളം പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിയ്‌ക്കാനുള്ള ശ്രമങ്ങളും പുരോഗമിയ്‌ക്കുകയാണ്.
ഹോട്ടലിലുള്ളവരെ പലരെയും ഭീകരര്‍ ബന്ദികളാക്കി വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോട്ടലിനുള്ളില്‍ കുടുങ്ങിയവരെ പരമാവധി പുറത്താക്കി തീവ്രവാദികളെ കീഴടക്കാനാണ് ശ്രമം.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
കമാന്‍ഡോ നടപടിയുടെ ഭാഗമായി ഹോട്ടലുകള്‍ നിലനില്‌ക്കുന്ന മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷാ സൈനികരുടെ നീക്കങ്ങള്‍ തീവ്രവാദികള്‍ ടിവി ചാനലുകളുടെ നിരീക്ഷിയ്‌ക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്നും മാധ്യമപ്രവര്‍ത്തകരെയും മറ്റും അകറ്റി നിര്‍ത്തിയിരിയ്‌ക്കുകയാണ്.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to -[email protected]












Click it and Unblock the Notifications