മുന്‍ പ്രധാനമന്ത്രി വിപി സിങ് അന്തരിച്ചു

1931 ജൂണ്‍ 25ന് രാജാ ബഹദൂര്‍ രാംഗോപാല്‍ സിങ്ങിന്റെ മകനായി അലഹബാദിലാണ് വിശ്വനാഥ് പ്രതാപ് സിങ് എന്ന വിപി സിങ് ജനിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ച സിങ് ഉഡുപ്പി പ്രതാപ് കോളെജിലെ സ്‌റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ സിങ് 1969-71 കാലത്ത് ഉത്തര്‍പ്രദേശ് നിയമസഭാംഗമായി. 1980ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദവിയും വഹിച്ചു.
രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ധന-പ്രതിരോധ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിരുന്ന സിങ് പ്രമാദമായ ബോഫോഴ്‌സ് തോക്ക് ഇടപാടില്‍ അന്വേഷണത്തിന് ഉത്തരവിട്ടതിലൂടെ മന്ത്രിസഭയില്‍ നിന്നും പുറത്തായി. അതോടെ കോണ്‍ഗ്രസ് വിട്ട് ജനമോര്‍ച്ച രൂപീകരിച്ചു.
പിന്നീട് ജനതാദളും. 1989ല്‍ തിരഞ്ഞെടുപ്പില്‍ ദേശീയ മുന്നണി രൂപീകരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്‌തു. ഇടതും ബിജെപിയും പുറമെ നിന്ന് പിന്തുണ നല്‌കിയതോടെ രാജീവ് ഗാന്ധിയ്‌ക്ക് പിന്നാലെ 1989 ഡിസംബര്‍ രണ്ടിന് വിപി സിങ്‌പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഏതാണ്ട് ഒരു വര്‍ഷത്തോളം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു.
പിന്നാക്ക സമുദായങ്ങള്‍ക്ക സംവരണം ഏര്‍പ്പെടുത്തി മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സിങ് തീരുമാനിച്ചതിലൂടെ മാറിമറിഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയസമവാക്യങ്ങള്‍ തന്നെയായിരുന്നു. ഈ നടപടി മണ്ഡല്‍ മിശിഹ എന്ന വിശേഷണവും സിങിന് നേടിക്കൊടുത്തു.
ഇതിന് പിന്നാലെ രാമജന്മഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അയോദ്ധ്യയിലേക്ക് രഥയാത്ര നടത്തിയ അദ്വാനിയെ അറസ്‌റ്റു ചെയ്‌തതിനെ തുടര്‍ന്ന് ബിജെപി കേന്ദ്രമന്ത്രിസഭയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ വിപി സിങ് മന്ത്രിസഭ നിലംപതിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications