ഏകദിന പരമ്പര ഉപേക്ഷിച്ചു: ടെസ്റ്റ് മത്സരങ്ങളുടെ കാര്യം പിന്നീട്
ദില്ലി: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ നടത്തുന്ന പര്യടനം അവസാനിപ്പിയ്‌ക്കാന്‍ തീരുമാനിച്ചു. മുംബൈയിലെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിത്.
ടീം ഉടനെ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ആദ്യ അഞ്ച് മത്സരങ്ങളിലും ജയിച്ച് മുന്നിലെത്തിയിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
അതേ സമയം അടുത്ത മാസം നടക്കാനിരുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉപേക്ഷിയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് തീരുമാനിയ്‌ക്കുമെന്ന് ബിസിസിഐ വക്താവ് അറിയിച്ചു.
രണ്ടാം ടെസ്റ്റ് ഡിസംബര്‍ 19ന് മുംബൈയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതേ സമയം ട്വന്റി20 ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യയില്‍ പര്യടനം നടത്താനിരുന്ന ഓസ്‌ട്രേലിയന്‍ ടീം പര്യടനം നീട്ടിവെയ്‌ക്കാന്‍ തീരുമാനിച്ചു.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to - [email protected]












Click it and Unblock the Notifications