6 വിദേശികള്‍ കൊല്ലപ്പെട്ടു: ഒട്ടേറെപ്പേര്‍ ബന്ദികള്‍

എത്ര തീവ്രവാദികള്‍ ഹോട്ടലുകള്‍ക്കകത്തുണ്ടെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കര-നാവിക സേനകളുടെയും എന്‍എസ്‌ജി കമാന്‍ഡോകളുമാണ് നടപടികള്‍ക്ക് നേതൃത്വം നല്‌കുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
തീവ്രവാദികള്‍ ബന്ദികളെ മറയായി ഉപയോഗിക്കുന്നത് കമാന്‍ഡോ ഓപ്പറേഷന് തടസ്സം സൃഷ്ടിയ്‌ക്കുന്നുണ്ട്. അതേ താജ് ഹോട്ടിലിനുള്ളിലെ കമാന്‍ഡോ ഓപ്പറേഷന്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
അതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് വിദേശികളില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു. താജ് ഹോട്ടലില്‍ മാത്രം 45ഓളം ബന്ദികളുണ്ടെന്നാണ് നിഗമനം.
ഹോട്ടലിനുള്ളില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേ സമയം താജ് ഹോട്ടലില്‍ താമസിച്ചിരുന്ന പ്രസിദ്ധ ഫ്രഞ്ച് ആണവശാസ്‌ത്രജ്ഞന്‍ എം. ജോര്‍ജ്ജ് വെഡ്രീയ്‌സിനെയും ഭാര്യയേയും പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to [email protected]












Click it and Unblock the Notifications