മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം
മുംബൈ : ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായം നല്‍കുമെന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീല്‍.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയുടെ സാമ്പത്തിക സഹായവും അദ്ദേഹം പ്രഖ്യാപിച്ചു.
ഭീകരരെ മുഖാമുഖം നേരിട്ട് വീരമൃത്യു വരിച്ച പോലീസുകാരുടെ കുടുംബത്തെ സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജിറ്റി ഹോസ്പിറ്റലില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷമാണ് ഉപമുഖ്യമന്ത്രി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.
ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവന്‍ ഹേമന്ത് കാര്‍കറെയെപ്പോലുളള ഉജ്വല വ്യക്തിത്വങ്ങളെയാണ് ഈ ആക്രമണത്തില്‍ രാജ്യത്തിന് ബലി നല്‍കേണ്ടി വന്നത്. രാജ്യത്തിനു നേരെയാണ് ഈ ആക്രമണം. എല്ലാ ഇന്ത്യക്കാരും ഭീകരതയ്ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും അദ്ദേഹം പറയുന്നു.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
മുംബൈ ഹെല്‍പ് ലൈന്‍ നമ്പര്‍ - 022-22005388
ദില്ലി ഹെല്‍പ് ലൈന്‍ നമ്പര്‍ - 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to - [email protected]












Click it and Unblock the Notifications