ഇത് ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രതികാരം
മുംബൈ : ഡെക്കാന്‍ മുജാഹിദ്ദീന്‍ എന്ന ആരും കേട്ടിട്ടില്ലാത്ത ഭീകര സംഘടന മുംബൈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഇന്റലിജന്‍സ് ബ്യൂറോയുടെ സംശയം നീളുന്നത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയ്ക്കു നേരെ. സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന സംഘടനയില്‍ നിന്നും പിറന്നതാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടന.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
കഴിഞ്ഞ സെപ്തംബറില്‍ ഈ സംഘടന അയച്ച് ഇമെയില്‍ സന്ദേശത്തില്‍ ഇത്തരമൊരു ഭീഷണിയുണ്ടായിരുന്നു. ഭീകര വിരുദ്ധ സേന (എടിഎസ്)യുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന മെയിലില്‍ മുംബൈ നഗരത്തില്‍ രക്തച്ചൊരിച്ചിലുണ്ടാക്കുമെന്ന് ഈ സംഘടന ഭീഷണി മുഴക്കിയിരുന്നു.
ബാംഗ്ലൂര്‍, അഹമ്മദാബാദ്, ദില്ലി എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഇന്ത്യന്‍ മുജാഹിദ്ദീനാണ്. ഈ സ്ഫോടനങ്ങളുടെ സൂത്രധാരന്മാരെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു.
ഈ സ്ഫോടനങ്ങളുടെ പേരില്‍ മുംബൈയിലെ മുസ്ലിംഗളെ ഭീകര വിരുദ്ധ സേന പീഡിപ്പിക്കുന്നുവെന്ന് ഇമെയിലില്‍ ആരോപിച്ചിരുന്നു.
ഇമെയിലിന്റെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നുവെന്ന് റീഡിഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. "നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷപ്പെടുന്നില്ലെന്ന് നിങ്ങള്‍ കരുതരുത്. ഞങ്ങളുടെ കണ്ണുകള്‍ എപ്പോഴും നിങ്ങളുടെ മേലുണ്ടാകും. രക്തച്ചൊരിച്ചിലുണ്ടാക്കാനുളള കൃത്യസമയം കാത്തിരിക്കുകയാണ് ഞങ്ങള്‍. അന്‍സാര്‍നഗര്‍, മൊഗ്രപാദ എന്നിവിടങ്ങളില്‍ മുസ്ലിംഗങ്ങള്‍ക്കു നേരെ നിങ്ങള്‍ നടത്തിയ പീഡനങ്ങള്‍ക്ക് ഞങ്ങള്‍ കണക്കു ചോദിക്കും".
"മുസ്ലിംങ്ങളെ കൊല്ലുമെന്ന് നിങ്ങള്‍ ഭീഷണി മുഴക്കി. മുസ്ലിം സ്ത്രീകളോടും കുട്ടികളോടും നിങ്ങള്‍ മോശമായി പെരുമാറി".
"നിങ്ങളുടെ അതിക്രമം ഈ നിലയില്‍ തുടരുകയും ഇതു കണ്ട് ഞങ്ങള്‍ പേടിക്കുകയും ചെയ്യുമെന്ന് നിങ്ങള്‍ കരുതുകയും ചെയ്താല്‍ മുംബൈ നിവാസികള്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. ഭാവിയില്‍ മുംബൈയിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ആക്രമണങ്ങള്‍ക്ക് ഭീകര വിരുദ്ധ സേന മാത്രമായിരിക്കും ഉത്തരവാദികള്‍".
ഈ പ്രത്യേക ആക്രമണത്തിനു വേണ്ടി മാത്രമാണ് അവര്‍ ഡെക്കാന്‍ മുജാഹിദ്ദീന്‍ എന്ന പേര് സ്വീകരിച്ചതെന്ന വിശ്വാസത്തിലാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഈ സംഘടന നല്‍കുന്ന കൃത്യമായ മുന്നറിയിപ്പാണ് മുംബൈ ആക്രമണം. തങ്ങളെ തടയാന്‍ ഒന്നിനും കഴിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ഭീകരര്‍.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to - [email protected]












Click it and Unblock the Notifications