Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരരുടെ കപ്പല്‍ പിടിച്ചെടുത്തു?

മുംബൈ: കടല്‍മാര്‍ഗ്ഗം ഭീകരരെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിച്ച കപ്പല്‍ ഗുജറാത്ത്‌ തീരത്തിനടുത്ത്‌ ആഴക്കടലില്‍ വെച്ച്‌ ഇന്ത്യന്‍ നാവികസേന പിടിച്ചെടുത്തതതായി റിപ്പോര്‍ട്ട്‌.

മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍

കപ്പലിലുള്ളവരെ ചോദ്യം ചെയ്‌ത്‌ വരികയാണെന്ന്‌ സേനാവൃത്തങ്ങള്‍ സൂചിപ്പിച്ചു. കപ്പലില്‍ നടത്തിയ പരിശോധനയില്‍ എകെ 47 തോക്കുകളും തിരകളും ഗ്രനേഡുകളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.ഇക്കാര്യം സേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബുധനാഴ്‌ച ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിയ കപ്പലില്‍ നിന്നും രണ്ട്‌ സ്‌പീഡ്‌ ബോട്ടുകള്‍ വഴിയാണ്‌ മുപ്പതോളം വരുന്ന ഭീകരസംഘം മുംബൈയിലേക്ക്‌ കടന്നത്‌. ഭീകരരെത്തിയ ഒരു ബോട്ട്‌ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതില്‍ നിന്നും ലഭിച്ച സൂചനകളനുസരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ എംവി ആല്‍ഫയെ കണ്ടെത്തുന്നതിലേക്ക്‌ നയിച്ചത്‌. കപ്പല്‍ കഴിഞ്ഞയാഴ്‌ച പാകിസ്‌താനിലെ കറാച്ചിയില്‍ നിന്നാണ്‌ യാത്ര തിരിച്ചതെന്ന്‌ വ്യക്തമായിട്ടുണ്ട്‌.

ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ

Mumbai Helpline Number: 022-22005388

Delhi Helpline No: 91-011- 23890606

മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്.

Mail to- [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+