രാജ്യങ്ങളും നേതാക്കളും അപലപിച്ചു
മുംബൈ: മുംബൈയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ലോക രാഷ്ട്രങ്ങളും വിവിധ നേതാക്കന്മാരും അപലപിച്ചു.
തീവ്രവാദി ആക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്ര സഭാ സമിതി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും എല്ലാവിധ സഹായവും നല്‌കുമെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള അക്രമങ്ങള്‍ യാതൊരു തരത്തിലും അംഗീകരിയ്‌ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ബുഷും നിയുക്ത പ്രസിഡന്റ് ഒബാമയും അപലപിച്ചു. ആക്രമണത്തെ നേരിടാന്‍ എല്ലാവിധ പിന്തുണയും നല്‌കുമെന്ന് ഇരുവരും അറിയിച്ചു.
ആറോളം വിദേശികള്‍ കൊല്ലപ്പെട്ട ആക്രണത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നടുക്കം രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിയ്‌ക്കുന്നതായി പാക്കിസ്‌താന്‍ പ്രതികരിച്ചു.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ് . Mail to - [email protected]












Click it and Unblock the Notifications