ഭീകരര്‍ എത്തിയത് ആല്‍ഫ എന്ന കപ്പലില്‍
മുംബൈ: തീവ്രവാദികളെ സമുദ്രാതിര്‍ത്തിയിലെത്തിച്ച് മുംബൈയിലേക്ക് കടക്കാന്‍ സഹായിച്ചത് എം.വി ആല്‍ഫ എന്ന കപ്പലാണെന്ന് അന്വേഷക സംഘത്തിന് സൂചന ലഭിച്ചു.
തീവ്രവാദികള്‍ മുംബൈയില്‍ എത്താന്‍ ഉപയോഗിച്ച ബോട്ട് കണ്ടെടുത്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കപ്പലുകളിലുപയോഗിക്കുന്ന ലൈഫ് ബോട്ടാണിതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എം.വി ആല്‍ഫയെന്ന കപ്പലിലാണ് ഭീകരരെത്തിയതെന്ന് വ്യക്തമായത്.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
കറാച്ചിയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗമാണ് തീവ്രവാദികള്‍ എത്തിയതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
തീവ്രവാദികളെ ലക്ഷ്യത്തിലെത്തിച്ച ശേഷം തിരിച്ചു പോയ എം.വി ആല്‍ഫയെ ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ നാവിക സേനയും തീരദേശ സേനയും പിന്തുടരുന്നുണ്ട്. കപ്പലിനെ ഉടന്‍ കീഴടക്കാന്‍ കഴിയുമെന്ന് തന്നെയാണ് സേനയുടെ പ്രതീക്ഷ.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
മുംബൈ ഹെല്‍പ് ലൈന്‍ നമ്പര്‍ - 022-22005388
ദില്ലി ഹെല്‍പ് ലൈന്‍ നമ്പര്‍ - 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to - [email protected]












Click it and Unblock the Notifications