ഐടി കമ്പനികള്‍ സുരക്ഷാവലയത്തില്‍
മുംബൈ: ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ നഗരത്തിലെ ഐടി കമ്പനികളുടെ സുരക്ഷ ശക്തമാക്കി. പല പ്രമുഖ ഐടി കമ്പനികളും വ്യാഴാഴ്‌ച പ്രവര്‍ത്തിച്ചില്ല.
രാജ്യത്തെ വന്‍കിട ഐടി കമ്പനികളിലൊന്നായ ടിസിഎസിന്റെ കേന്ദ്ര ഓഫീസായ ടിസിഎസ് ഹൗസ് വ്യാഴാഴ്‌ച അടച്ചിട്ടു. ആദ്യം ഭീകരാക്രമണം നടന്ന ഛത്രപതി ശിവാജി ടെര്‍മിനസിന് സമീപത്താണ് ടിസിഎസ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
എന്നാല്‍ കമ്പനിയുടെ നോര്‍ത്ത് മുംബൈ ഓഫീസിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ഓഫീസും അടച്ചിട്ടു.
ഇന്‍ഫോസിസിന് മുംബൈയില്‍ ക്യാമ്പസ് ഇല്ലെങ്കിലും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളുടെ സുരക്ഷ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഐടി കമ്പനികളുടെ ഉപഭോക്താക്കളെ ബാധിയ്‌ക്കാത്ത തരത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനം സുഗമമമാക്കാന്‍ എല്ലാനടപടിയും സ്വീകരിയ്‌ക്കുമെന്ന് നാസ്‌കോം അറിയിച്ചു.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്.
Mail to- [email protected]












Click it and Unblock the Notifications