Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി കമാന്‍ഡോ കൊല്ലപ്പെട്ടു

Sandeep Unnikrishnan
മുംബൈ: ഭീകരരെ കീഴടക്കാനുള്ള പോരാട്ടത്തില്‍ മലയാളി കമാന്‍ഡോ കൊല്ലപ്പെട്ടു‌. കോഴിക്കോട് സ്വദേശിയായ എന്‍എസ്‌ജി കമാന്‍ഡോ മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണനാണ്‌ മരിച്ചത്‌.

വ്യാഴാഴ്‌ച വൈകിട്ട്‌ ഏഴിന്‌ താജ്‌ ഹോട്ടലില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ്‌ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‌ വെടിയേറ്റത്‌. ഏറ്റുമുട്ടലില്‍ മകന്‍ മരിച്ച വിവരം എന്‍എസ്ജി അധികൃതര്‍ രാവിലെ അറിയിച്ചുവെന്ന് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍

ഡിഫന്‍സ് അക്കാദമിയില്‍ പരിശീലനം നേടിയ സന്ദീപ് 1999ല്‍ കരസേനയില്‍ ഓഫീസറായി ചേര്‍ന്നതോടെയാണ് സൈനിക ജീവിതം ആരംഭിയ്ക്കുന്നത്.

തുടക്കത്തില്‍ ബീഹാര്‍ റജിമെന്റില്‍ സേവനം അനുഷ്ഠിച്ച സന്ദീപിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത് എന്‍എസ്ജിയിലേക്ക് സ്ഥാനക്കയറ്റം നല്കുകയായിരുന്നു.

ഇതോടെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി. താജ്‌ ഹോട്ടല്‍ ജീവനക്കാരനായ വര്‍ഗ്ഗീസ്‌, കൊളാബ മാര്‍ക്കറ്റില്‍ നടന്ന വെടിവെയ്‌പില്‍ മരിച്ച കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശി ഇജാസ്‌ എന്നിവരാണ്‌ മറ്റുള്ളവര്‍.

ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ

Mumbai Helpline Number: 022-22005388

Delhi Helpline No: 91-011- 23890606

മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to- [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+