ഭീകരര്‍ക്കു പിന്നില്‍ അല്‍ ക്വയിദ?
മുംബൈ : രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ അല്‍ ക്വയിദയാണെന്ന സംശയം ബലപ്പെടുന്നു. സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമടക്കമുളള അല്‍ ക്വായിദ ഓപ്പറേഷനുകള്‍ക്ക് മുംബൈ ആക്രമണമവുമായി സാമ്യമുണ്ടെന്നാണ് പാശ്ചാത്യ സൈനിക വിദഗ്ധരുടെ അഭിപ്രായം.
ആത്മഹത്യാ ബോംബര്‍മാരുടെ സാന്നിദ്ധ്യമില്ലെങ്കിലും ഒരേ സമയത്ത് ഒന്നിലധികം സ്ഥലത്ത് ആക്രമണം നടത്തുന്നത് അല്‍ ക്വായിദയുടെ രീതിയാണെന്നാണ് നിഗമനം. എന്നാല്‍ ഇത്തരം നിഗമനങ്ങള്‍ ഉറപ്പിക്കാന്‍ സമയമായിട്ടില്ലെന്നും അവര്‍ വിശദീകരിക്കുന്നു.
അക്രമികള്‍ തേടിയത് പാശ്ചാത്യരെയാണെന്നത് അമേരിക്ക, ബ്രിട്ടണ്‍ മുതലായ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളെ ജാഗരൂഗരാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ അതിക്രമിച്ചു കയറിയവര്‍ യുഎസ്, ബ്രിട്ടണ്‍ പാസ്പോര്‍ട്ടുളളവരെ തെരഞ്ഞു പിടിച്ച് വെടിവെച്ചു കൊന്നുവെന്നതാണ് സംഭവത്തിലെ അല്‍ ക്വായിദ ബന്ധത്തെക്കുറിച്ചുളള സംശയം ബലപ്പെടുത്തുന്നത്.












Click it and Unblock the Notifications