ഇസ്രായേല്‍ ടീം ഇന്ത്യയിലേയ്ക്ക്
മുംബൈ : ഭീകരര്‍ ബന്ദികളാക്കിയവരില്‍ 15 ഇസ്രായേലികളും ഉണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ഇസ്രായേല്‍ വിദഗ്ധ സംഘം എത്തുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ഡോക്ടര്‍മാരും ഏറ്റുമുട്ടല്‍ വിദഗ്ധരും അടങ്ങിയ സംഘത്തെയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നത്. ഭീകരതയെ നേരിടാന്‍ ഇന്ത്യയും ഇസ്രായേലും തമ്മിലുളള ധാരണ പ്രകാരമാണ് സംഘത്തെ അയയ്ക്കുന്നത്.
പരിക്കേറ്റവരെ ചികിത്സിക്കുക, അപ്രത്യക്ഷരായവരെ കണ്ടെത്തുക തുടങ്ങിയ കര്‍ത്തവ്യങ്ങളിലാണ് ഇവരുടെ സഹായം ലഭ്യമാകുക. വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്റര്‍നാഷണല്‍ റെഡ്ക്രോസിന്റെയും സഹകരണത്തോടെയാവും ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
ഭീകരതയെ നേരിടുന്നതിന് ഇസ്രായേലിന്റെ എല്ലാ വൈദഗ്ധ്യവും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യഹൂദ് മുബാറക്, സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനുമായി സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച നടത്തി.
മാനുഷികമോ സൈനികമോ ആയ എന്തു സഹായവും ഇസ്രായേല്‍ ഇന്ത്യയ്ക്കു നല്‍കാന്‍ തയ്യാറാണെന്ന് യഹൂദ് മുബാറക് അറിയിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
Mumbai Helpline Number: 022-22005388
Delhi Helpline No: 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to- [email protected]












Click it and Unblock the Notifications