ഷെയിം ഓണ്‍ യു മിസ്റ്റര്‍ മിനിസ്റ്റര്‍

മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പും നടത്തിയിരുന്നുപോലും. എകെ 47 തോക്കുകളല്ല, അത്യന്താധുനികമായ എംപി 6 പോലുളള ആയുധങ്ങളാണ് തീവ്രവാദികളുടെ പക്കലുളളത്.
സിബലിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ. "ലക്ഷ്യം നേരത്തെ തന്നെ അവര്‍ തീരുമാനിച്ചിരുന്നു. അതിവിപുലമായ തയ്യാറെടുപ്പും പദ്ധതികളുമാണ് അവര്‍ക്കുണ്ടായിരുന്നത്. ഒരു മാസത്തിനു മുമ്പേ അവര്‍ രാജ്യത്ത് കപ്പലിറങ്ങിയിരുന്നു. ജനത്തിനു നേരെ വിവേചന രഹിതമായി നിറയൊഴിക്കുകയായിരുന്നില്ല അവര്‍. ആരെ കൊല്ലണമെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അവര്‍ക്കു നേരെ തന്നെയാണ് വെടിവെച്ചത്".
ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ വന്നിറങ്ങിയ ഉടനെ അവരെ കൊല്ലണമെങ്കില്‍ കൃത്യമായ ആസൂത്രണം ഉണ്ടാകാതെ പറ്റില്ലെന്നും മന്ത്രി പറയുന്നു.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളളിലാണ് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിനെക്കുറിച്ചുളള ഗീര്‍വാണവുമായി മന്ത്രിപുംഗവന്‍ ടെലിവിഷന്‍ ചാനലിലെത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ മാസങ്ങള്‍ക്കു മുമ്പേ, പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഭീകരര്‍ പണി ആരംഭിച്ചപ്പോള്‍ നമ്മുടെ ഭരണകൂടം എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യത്തിന് ആരാണ് ഉത്തരം പറയുക? ആരോടെങ്കിലും ബാധ്യതയുണ്ടോ ഇവര്‍ക്ക്.. ഷെയിം ഓണ്‍ യു, മിസ്റ്റര്‍ കപില്‍ സിബല്‍.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ












Click it and Unblock the Notifications